- Trending Now:
സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കും
സംസ്ഥാനത്തെ വ്യവസായ മേഖല ഉദ്ദേശിച്ചതിനേക്കാള്‍ വലിയ നേട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ സൗഹൃദ റാങ്കിംഗിലെ മുന്നേറ്റം, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന പദവി എന്നിവയെല്ലാം കേരളത്തിലെ വ്യവസായാനുകൂല സാഹചര്യത്തിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷ9 കൊച്ചിയില്‍ സംഘടിപ്പിച്ച വ്യവസായി സംഗമം ഉദ്ഘാടനം ചെയ്യവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തില്‍ സൂക്ഷ്മ, ചെറുകിടം, ഇടത്തരം സംരംഭങ്ങളുടെ പങ്ക് സുപ്രധാനമാണ്. ഈ മേഖലയുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 69138 സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ ആരംഭിച്ചത്. 6442 കോടി രൂപയുടെ നിക്ഷേപവും 245369 തൊഴിലവസരങ്ങളും ഇതില്‍ നിന്നും സൃഷ്ടിക്കാനായി. ഈ സമീപനം നിലവിലെ സര്‍ക്കാരും ശക്തമായി മുന്നോട്ടു കൊണ്ടു പോകും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ രംഗത്ത് 2016ല്‍ 82000 സംരംഭങ്ങളാണ് ഉണ്ടായിരുന്നത് 2021ല്‍ ഒന്നര ലക്ഷമായി ഉയര്‍ന്നു. തൊഴിലാളികള്‍ നാല് ലക്ഷത്തില്‍ നിന്നും ഏഴ് ലക്ഷത്തിലെത്തി. 2026നകം മൂന്നു ലക്ഷം സംരംഭങ്ങളും ആറ് ലക്ഷം അധിക തൊഴിലവസരങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കോവിഡിനിടയില്‍ ലാഭം നേടുന്ന അപൂര്‍വം വിമാനത്താവളങ്ങളില്‍ ഒന്നായി കൊച്ചി ... Read More
ഇതിന്റെ ഭാഗമായി പുതിയ വികസന മേഖലകള്‍, വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കും. സംരംഭകത്വ വികസന പരിപാടികള്‍ വിപുലീകരിക്കും. വായ്പാ നടപടിക്രമങ്ങള്‍ ഉദാരമാക്കും. പീഡിത വ്യവസായ പുനരുദ്ധാരണത്തിന് ഇത്തവണത്തെ ബജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയ സംരംഭങ്ങളില്‍ പത്ത് ശതമാനം വനിതകള്‍ക്കായി നീക്കി വയ്ക്കും. സംരംഭകരെ സഹായിക്കുന്നതിന് ഓരോ തദ്ദേശ സ്ഥാപനത്തിലും ഓരോ ഇന്റേണിനെ വീതം നിയമിച്ചിട്ടുണ്ട്.
സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, ചെറുകിട ഭക്ഷ്യ സംസ്‌കരണ മേഖല എന്നിവയ്ക്കായി 20 കോടി രൂപ വീതമാണ് ബജറ്റിലെ വകയിരുത്തല്‍. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ ഇടത്തരം കാറ്റഗറിയിലേക്ക് ഉയര്‍ത്തുന്നതിന് 11.40 കോടി രൂപയും നാനോ യൂണിറ്റുകള്‍ക്ക് മാര്‍ജി9 മണിയായി 2.25 കോടി രൂപയും പലിശ സഹായമായി ഒരു കോടി രൂപയും നീക്കിവച്ചു. ക്ലസ്റ്റര്‍ വികസനത്തിനായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് 4.40 കോടി രൂപയാണ്.
കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി... Read More
തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭങ്ങളും തൊഴില്‍ സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന തൊഴില്‍സഭയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംരംഭക വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി എന്റെ സംരംഭം, നാടിന്റെ അഭിമാനം എന്ന മുദ്രാവാക്യവുമായി ഈ വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏപ്രിലില്‍ തുടക്കം കുറിച്ച പദ്ധതിയില്‍ ഇതിനകം 58306 സംരംഭങ്ങളായി. 128919 തൊഴിലവസരങ്ങളും 3536 കോടി രൂപയുടെ നിക്ഷേപവുമാണ് ഇതിന്റെ ഫലം. സംരംഭങ്ങള്‍, നിക്ഷേപം, തൊഴിലവസരം, നാടിന്റെ വികസനം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.