Sections

CENTS ഫോർമുല: വിജയകരമായ ബിസിനസിന് നിർണായകമായ അഞ്ച് മന്ത്രങ്ങൾ

Saturday, Jun 14, 2025
Reported By Soumya
CENTS Formula: Five Powerful Principles for Business Success

ബിസിനസുകാർക്ക് ഉപകാരപ്രദമായ ഒരു സൂത്രവാക്യത്തെ കുറിച്ചാണ് ഇന്നത്തെ ലേഖനം. ആ സൂത്രവാക്യമാണ് CENTS. ഇത് ബിസിനസ് ലേഖകനായ M J D മാർക്കോ എഴുതിയ ഒരു പുസ്തകത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ബിസിനസുകാർക്ക് ഏറെ പ്രയോജനപ്പെടുന്ന സെൻസ് എന്താണെന്ന് നോക്കാം.

  • സി സൂചിപ്പിക്കുന്നത് കണ്ട്രോൾ എന്നാണ്. ഒരു ബിസിനസുകാരന് തന്റെ ബിസിനസ് മുഴുവൻ കൺട്രോൾ ചെയ്യുവാനുള്ള കപ്പാസിറ്റി ഉണ്ടാകണം. ബിസിനസിന്റെയും സ്റ്റാഫിന്റെയും കണ്ട്രോൾ എപ്പോഴും ബിസിനസുകാരന്റെ കൈയിൽ ഉണ്ടാകണം. ഇത് ബിസിനസിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ചിലപ്പോൾ ഒരു സ്റ്റാഫ് ലീവ് എടുത്താലോ മാറി പോയാലോ എന്ത് ചെയ്യണം എന്ന് ഓർത്ത് ബിസിനസുകാർ ഡൗണായി പോകാറുണ്ട്. എന്തുതന്നെ സംഭവിച്ചാലും അതിനു വേണ്ടുന്ന സൊല്യൂഷൻ മുൻകൂട്ടി കണ്ടെത്തി വയ്ക്കുകയും ഒരു സ്റ്റാഫ് ലീവ് എടുത്താൽ അതിനുപകരം എന്ത് ചെയ്യണം എന്നതിനെക്കുറിച്ചും വ്യക്തമായ ഒരു ഐഡിയ നേരത്തെ തന്നെ ഉണ്ടാക്കി വയ്ക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കാര്യങ്ങളും നിങ്ങളുടെ കൺട്രോളിലോ അല്ലെങ്കിൽ ഒരു സ്റ്റാഫിനെ വച്ച് കണ്ട്രോൾ ചെയ്യുന്നതിനുള്ള കഴിവ് ബിസിനസുകാരൻ ആർജ്ജിച്ചിരിക്കണം എന്നതാണ് ആദ്യത്തെ കാര്യം.
  • എൻട്രി എന്നതാണ് ഈ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾ ഒരു സ്ഥാപനം തുടങ്ങുമ്പോൾ അത് മറ്റൊരാൾക്ക് അനുകരിക്കാൻ കഴിയാത്ത വളരെ വ്യത്യസ്തമായ ഒരു ബിസിനസ് ആയിരിക്കണം. ഉദാഹരണമായി നിങ്ങൾ ഒരു ബേക്കറി ആരംഭിക്കുകയാണ് സ്വാഭാവികമായും നമ്മുടെ നാട്ടിലെ സ്ഥിതി അനുസരിച്ച് തൊട്ടടുത്ത് തന്നെ വീണ്ടും പുതിയ ബേക്കറികൾ ഉണ്ടാകും. ഇത് നിങ്ങളുടെ ബിസിനസിനെ കാര്യമായി ബാധിക്കുവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ബേക്കറിയിൽ എന്തെങ്കിലും സ്പെഷ്യൽ ഐറ്റം തീർച്ചയായും ഉണ്ടാകണം. മറ്റുള്ളവർക്ക് അനുകരിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രോഡക്റ്റ് അവിടെ ഉണ്ടാകണം. എങ്കിൽ മാത്രമേ നിങ്ങളുടെ ബേക്കറി എന്നും നിലനിൽക്കുവാൻ സാധ്യതയുള്ളൂ. ഏതൊരു ബിസിനസ് ആണെങ്കിലും മറ്റൊരാൾക്ക് കോപ്പി ചെയ്യാൻ കഴിയാത്ത എൻട്രി ചെയ്യുവാൻ കഴിയാത്ത തരത്തിലുള്ള ബിസിനസ് ആയിരിക്കണം നിങ്ങളുടേത്.
  • നീഡ് എന്നതാണ് എൻ എന്തുകൊണ്ട് ഉദ്ദേശിക്കുന്നത്. നീടിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ലോക്കൽ എക്കോണമിയിൽ നേരത്തെ തന്നെ ലേഖനങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു കസ്റ്റമറിന് ആവശ്യമുള്ള പ്രോഡക്റ്റ് ആയിരിക്കണം നിങ്ങൾ വിൽക്കേണ്ടത്. കസ്റ്റമറുടെ പ്രശ്നത്തിനുള്ള പരിഹാരമായിരിക്കണം നിങ്ങളുടെ പ്രോഡക്റ്റ്. അവർക്ക് ആവശ്യമുള്ള പ്രോഡക്ടുകൾ മാത്രമേ ബിസിനസ് ചെയ്യുവാൻ പാടുള്ളൂ. നിങ്ങൾക്ക് ഇഷ്ടമുള്ള പ്രോഡക്റ്റ് അല്ല കസ്റ്റമർക്ക് ആവശ്യമുള്ള നീഡുള്ള പ്രോഡക്റ്റാണ് നിങ്ങൾ വിൽക്കേണ്ടത്.
  • അടുത്ത അക്ഷരമായി ടി കൊണ്ട് ഉദ്ദേശിക്കുന്നത് ടൈമാണ്. ബിസിനസ് തുടങ്ങി ഉടൻതന്നെ ലാഭം കിട്ടണമെന്നില്ല അതിന് പലപ്പോഴും സമയം ആവശ്യമാണ് . ജോലി പോലെയല്ല ബിസിനസ് എന്ന് പറയുന്നത് ഇവ തമ്മിലുള്ള വ്യത്യാസം ജോലി ചെയ്തു കഴിഞ്ഞാൽ ശമ്പളം കിട്ടും പക്ഷേ ബിസിനസ് എന്ന് പറഞ്ഞാൽ അതിൽനിന്നും ലാഭം കിട്ടണമെങ്കിൽ ഒരു വർഷം വരെ ചിലപ്പോൾ എടുത്തേക്കാം. അതിനുവേണ്ടി ടൈം കൊടുക്കുവാനുള്ള ഒരു മാനസിക സ്ഥിതി നിങ്ങൾക്കുണ്ടാകണം. അതുപോലെ തന്നെ ബിസിനസ്സിൽ നിങ്ങൾ മാത്രം ചെയ്യുന്ന നിങ്ങളുടെ സ്റ്റാഫിനെ കൂടെ നിങ്ങൾ കൂടി ഉൾപ്പെട്ട ടൈം കൊടുത്ത് ചെയ്യുന്ന രീതി അത്ര നല്ലതല്ല അതിനുപകരം ഒരു സിസ്റ്റം ഉണ്ടാക്കി വയ്ക്കണം. നിങ്ങളുടെ ജീവിതത്തിൽ 24 മണിക്കൂറും ബിസിനസിന് വേണ്ടി മാറ്റിവെച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതം ആസ്വദിക്കുവാനും മുന്നോട്ടുകൊണ്ടുപോകുവാനും സാധിക്കാത്ത ഒരു രീതിയുണ്ടാകും. ബിസിനസിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ആയിരിക്കണം നിങ്ങൾ പ്രവർത്തിക്കേണ്ടത്.
  • അവസാനത്തെ അക്ഷരമായ എസ് സൂചിപ്പിക്കുന്നത് സ്കെയിൽ എന്നതാണ്. നിങ്ങളുടെ ബിസിനസ് അളക്കാൻ കഴിയുന്ന ഒന്നായിരിക്കണം. അതായത് എല്ലാ കാര്യങ്ങളിലും സാമ്പത്തിക അച്ചടക്കം ഉണ്ടാവുക, ബിസിനസ് ലാഭനഷ്ടത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരിക്കുക ഇങ്ങനെ എല്ലാ കാര്യങ്ങളും എപ്പോഴും അളന്നു കൊണ്ടു പോകുവാനുള്ള ഒരു ശ്രമം എപ്പോഴും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. പലരും ബിസിനസ് തുടങ്ങിയിട്ട് പൂർണമായി പരിശോധിക്കാത്തത് കൊണ്ട് ബിസിനസ് ലാഭമാണോ നഷ്ടമാണോ എന്ന് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കില്ല. അവസാനം വൻ നഷ്ടത്തിൽ എത്തുകയും ജീവിതം തന്നെ അവസാനിപ്പിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അങ്ങനെ സംഭവിക്കാതിരിക്കുവാൻ ആദ്യം മുതൽ തന്നെ സ്കിൽ ചെയ്യുക അളന്നു തൂക്കി പോവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്ന് പഴയ ആളുകൾ പറയാറുണ്ട് അതുപോലെ തന്നെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള കാര്യങ്ങൾ ലാഭനഷ്ടം വച്ച് അളന്നു ചെയ്യുവാൻ കഴിയുന്ന ഒരു സിസ്റ്റം നിങ്ങൾ ഉണ്ടാക്കണം. ഈ സെന്റ്സ് എന്ന് പറയുന്ന ഫോർമുല എല്ലാ ബിസിനസുകാർക്കും ഓർമ്മയിൽ ഉണ്ടാകണം. നിങ്ങളുടെ ബിസിനസ് ഉയർച്ച ഉണ്ടാകുവാൻ ഇത്തരം കാര്യങ്ങൾ വളരെ പ്രധാനമാണ്.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.