Sections

CENTS ഫോർമുല വഴി ബിസിനസ് വിജയത്തിലേക്ക്

Wednesday, Jun 11, 2025
Reported By Admin
How to Build a Successful Business Using the CENTS Formula – MJ DeMarco Explained

സെന്റസ് (CENTS) ഫോർമുലയിലൂടെ വിജയകരമായി ബിസിനസ്സ് നടത്തുവാൻ കഴിയുമോ? പ്രശസ്ത ബിസിനസ് ലേഖകനായ എം. ജെ. ഡി മാർക്കോ എഴുതിയ 'ഫൈവ് കമന്ഡൻഡ് ഓഫ് സക്സസ്' എന്ന പുസ്തകത്തിലെ പ്രധാന ആശയങ്ങളാണ് ഈ വീഡിയോയിൽ വിശദീകരിക്കുന്നത്. കൺട്രോൾ, എൻട്രി, നീഡ്, ടൈം, സ്കെയിൽ എന്നിങ്ങനെയുള്ള അഞ്ച് പ്രധാന ഘടകങ്ങളിലൂടെയാണ് ഒരു ബിസിനസ് സുസ്ഥിരമാക്കപ്പെടുന്നത്. ഓരോ ഘടകവും വിജയത്തിനായി എത്രത്തോളം നിർണായകമാണ് എന്നതിനെ വിശദമായി വ്യാഖ്യാനിക്കുകയും, ഓരോ ബിസിനസ് ഉടമയും ഈ രീതികൾ ജീവിതത്തിലേക്കും ബിസിനസിലേക്കും എങ്ങനെ കൊണ്ടുവരാമെന്നതിനെക്കുറിച്ചും ഈ വീജിയോയിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു.

ഈ വീഡിയോയിൽ വിശദമാകുന്നത് പോലെ, സുസ്ഥിരമായ വളർച്ചയും നല്ല ലാഭവും നേടാവാൻ ബിസിനസ് കൺട്രോൾ ചെയ്യാനും, വിപണിയിൽ പ്രത്യേകം നിലനിൽക്കാനും, ആവശ്യങ്ങൾ തിരിച്ചറിയാനും, കൃത്യമായ സമയം നല്കാനും, എല്ലാ വരവ് ചെലവ് കളക്കുകളും അളക്കാനും കഴിയണം. സെന്റസ് ഫോർമുലയിൽ ഒളിഞ്ഞിരിക്കുന്ന ഈ ഗുണങ്ങൾ യാഥാർത്ഥ്യത്തിലാക്കുമ്പോഴാണ് സുസ്ഥിരമായ വിജയത്തിലേക്കുള്ള വഴി തുറക്കപ്പെടുന്നത്. എല്ലാ സംരംഭകർക്കും പ്രചോദനമായി മാറാൻ ഈ വീഡിയോ സഹായകമാകുമെന്ന് വിശ്വസിക്കുന്നു.

വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കമല്ലോ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.