- Trending Now:
കൊച്ചി: വിദ്യാർത്ഥികൾക്കിടയിൽ സാമ്പത്തികാവബോധം വളർത്താനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി സിഡിഎസ്എൽ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ട് (സിഡിഎസ്എൽ ഐപിഎഫ്) തൃപ്പൂണിത്തുറയിലെ ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ നിക്ഷേപ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ടൈക്കൂൺ ബുൾസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും പാലാരിവട്ടം പൈപ്പ് ലൈൻ ജംഗ്ഷനിലെ സ്കിൽടെക് പ്രൈവറ്റ് ഐടിഐയുടെയും സഹകരണത്തോടെയാണ് ഈ പരിപാടി നടത്തിയത്.
നിക്ഷേപവും സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ലളിതമാക്കി വിശദീകരിക്കുകയും സാമ്പത്തിക വ്യവസ്ഥയിലെ ഡിപ്പോസിറ്ററി സേവനങ്ങളുടെ പങ്ക് വ്യക്തമാക്കുകയും ചെയ്തു. പങ്കെടുത്തവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനായി സെഷൻ മലയാളത്തിലാണ് നടത്തിയത്.
വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും സുരക്ഷിതവും ബോധപൂർവമായ നിക്ഷേപത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും അതോടൊപ്പം തന്നെ വിദഗ്ദ്ധർ അവരെ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിച്ചു. ഈ പരിപാടിയിലൂടെ സാമ്പത്തിക ബോധവത്കരണവും അറിവുമുള്ള ആത്മനിർഭർ നിക്ഷേപകരുടെ തലമുറയെ കെട്ടിപ്പടുക്കാനുള്ള ശ്രമം സിഡിഎസ്എൽ ഐപിഎഫ് തുടർന്നു കൊണ്ടിരിക്കുകയാണ്. വരും മാസങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ കൂടുതൽ ഇത്തരം സെഷനുകൾ നടത്താൻ പദ്ധതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.