- Trending Now:
കോഴിക്കോട്: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കരിയർ ഗൈഡൻസ് സെന്റർ ആരംഭിക്കുന്നു. എളമരം കരീം എം.പി യുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുക.
പഞ്ചായത്തിലെ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ദിശാബോധം നൽകുക എന്ന ഉദ്ദേശത്തോടെയാണ് നരേന്ദ്രദേവ് ആദിവാസി കോളനിയിൽ പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ പറഞ്ഞു.
പുതിയ ഓട്ടോറിക്ഷ പെർമിറ്റ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു... Read More
എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ശേഷം പഠനം ഉപേക്ഷിക്കുന്നവർക്കെല്ലാം ഉന്നത പഠനം സാധ്യമാക്കി സർക്കാർ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്ത് സെന്റ് സ്ഥലത്താണ് കരിയർ ഗൈഡൻസ് സെന്റർ നിർമ്മിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.