Sections

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) പിന്തുണയ്ക്കുന്നതിനായി ബിസിനസ് ഗ്രോത്ത് പ്രോഗ്രാം (BGP) നടപ്പിലാക്കുന്നു

Thursday, Apr 13, 2023
Reported By Admin
MSME

ബിസിനസ് ഗ്രോത്ത് പ്രോഗ്രാം


കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) പിന്തുണയ്ക്കുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്' (കെഐഇഡി) ന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്റർ (EDC) മുഖാന്തിരം ബിസിനസ് ഗ്രോത്ത് പ്രോഗ്രാം (BGP) നടപ്പിലാക്കുന്നു.

MSME-യെ അവരുടെ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയിൽ പിന്തുണയ്ക്കുക, MSME യൂണിറ്റുകളെ മത്സരാധിഷ്ഠിതവും വളർച്ചാ കേന്ദ്രീകൃതവുമാക്കുക, ബിസിനസ് കെപിഐയുടെ (key performance indicator) മൊത്തത്തിലുള്ള വളർച്ചയും തൊഴിൽ സൃഷ്ടിയും, മെന്റർഷിപ്പ് സെഷനുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും ശരിയായ ബിസിനസ് ഇൻപുട്ടുകൾ നൽകുക എന്നിവയാണ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ.

മെന്റർഷിപ്പ്, ട്രെയിനിംഗ് സെഷനുകൾ, ഹാൻഡ് ഹോൾഡിംഗ് എന്നിവ സംയോജിപ്പിക്കുന്ന ആറ് മാസത്തെ പ്രോഗ്രാമിലൂടെ അവരുടെ പ്രവർത്തന കാര്യക്ഷമത, വിൽപ്പന വളർച്ച, ലാഭം, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. ഒരു ബാച്ചിൽ കേരളത്തിൽ നിന്നുള്ള 20 സംരംഭകരെയായിരിക്കും ഉൾപ്പെടുത്തുന്നത്. സംരംഭകർക്ക് അവരുടെ പതിവ് ബിസിനസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താതെ പങ്കെടുക്കാൻ കഴിയുന്ന രീതിയിലായിരിക്കും പ്രോഗ്രാം നടപ്പിലാക്കുന്നത്.

35 ലക്ഷത്തിനും 50 കോടിയ്ക്കും ഇടയിൽ വാർഷിക വിറ്റ് വരവുള്ള 10 വർഷത്തിന് താഴെയായി കേരളത്തിൽ പ്രവർത്തിച്ച് വരുന്ന ഉത്പാദന മേഖലയിലോ, പ്രത്യേകതയുള്ള സേവന മേഖലയിലോ ഉൾപ്പെട്ടിട്ടുള്ള എംഎസ്എംഇ യൂണിറ്റുകൾക്കാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അർഹത.

താൽപ്പര്യമുള്ള സംരംഭകർക്ക് നിലവിലുള്ള ഒരു സംരംഭകനായി www.edckerala.org-ൽ രജിസ്റ്റർ ചെയ്യാനും തുടർന്ന് ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിനുള്ള അപേക്ഷ പൂരിപ്പിക്കാനും കഴിയും. അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 29 ആണ്. കൂടുതൽ വിവരങ്ങൾ www.edckerala.org വെബ് സൈറ്റിൽ ലഭ്യമാണ് സംശയ നിവാരണങ്ങൾക്ക് info@kied.in / 0484- 2550322/2532890/7012376994/9605542061 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.