Sections

സ്റ്റാഫുകൾക്ക് നിരന്തര പരിശീലനം നൽകുന്നതിലൂടെ ബിസിനസിലുണ്ടാകുന്ന നേട്ടങ്ങൾ

Tuesday, Apr 16, 2024
Reported By Soumya
Staff Training

ബിസിനസുകാരന്റെ ഏറ്റവും വലിയ വിജയമാണ് സ്റ്റാഫുകൾ. മികച്ച സ്റ്റാഫുകൾ ഉണ്ടെങ്കിൽ ആ ബിസിനസ് സ്ഥാപനത്തിന് വളരെ നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കും. മോശമായ സ്റ്റാഫുകളാണ് ബിസിനസിനെ പുറകോട്ട് അടിക്കുന്നത്. സ്റ്റാഫുകളെ കണ്ടെത്തുന്നതിൽ വളരെയധികം കരുതലും ശ്രദ്ധയും ബിസിനസുകാർക്ക് ആവശ്യമാണ്. അതുപോലെതന്നെ ആവശ്യമായ മറ്റൊരു കാര്യമാണ് സ്റ്റാഫുകൾക്ക് നിരന്തരം വേണ്ടുന്ന പരിശീലനങ്ങൾ. മികച്ച പരിശീലനം നിങ്ങളുടെ സ്റ്റാഫുകൾക്ക് കൊടുത്തില്ലെങ്കിൽ ബിസിനസിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക പ്രയാസമായിരിക്കും. നിരന്തരമായി അറിയേണ്ട നിരവധി കാര്യങ്ങൾ സ്റ്റാഫുകളെ സംബന്ധിച്ചുണ്ട് അവന്റെ ഉദ്ദേശശുദ്ധിയും കഴിവും നിരന്തരമായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുവാൻ ബിസിനസുകാർ ശ്രദ്ധിച്ചു കൊണ്ടിരിക്കണം. ഇതിന് ഏറ്റവും മികച്ച വഴിയാണ് പരിശീലനം എന്ന് പറയുന്നത്. പൊതുവേ ബിസിനസുകാർ അവരുടെ സ്റ്റാഫുകൾക്ക് പരിശീലനം നൽകുന്നതിൽ പ്രത്യേക താൽപര്യം കാണിക്കുന്നവരല്ല. എന്നാൽ ഇങ്ങനെ സ്റ്റാഫുകൾക്ക് പരിശീലനം കൊടുത്തു കഴിഞ്ഞാൽ മാത്രമാണ് ബിസിനസിനെ മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്നത്. ചില ബിസിനസുകാർ പൊതുവേ സംശയം പ്രകടിപ്പിക്കാറുള്ളത്, സ്റ്റാഫുകൾക്ക് പരിശീലനം കൊടുത്തുകഴിഞ്ഞാൽ അവർ ബിസിനസിനെക്കുറിച്ച് കൂടുതലായി അറിയും അവർ മറ്റൊരു ബിസിനസ് ആരംഭിക്കുകയും ചെയ്യുമെന്നുള്ള പേടിയാണ് എന്നാൽ ഇത് അസ്ഥാനത്തുള്ള പേടിയാണ്. അവർ മികച്ച രീതിയിൽ നിങ്ങളുടെ സ്ഥാപനത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ അതിന്റെ ഗുണങ്ങൾ നിങ്ങളുടെ സ്ഥാപനത്തിനും ഉണ്ടാകും. ചിലപ്പോൾ അവർ കൂടുതൽ കഴിവ് നേടി മറ്റൊരു സ്ഥാപനം തുടങ്ങിയേക്കാം, പക്ഷേ അങ്ങനെ തുടങ്ങിയാൽ പോലും നിങ്ങൾക്ക് മികച്ച സേവനം നൽകിയതിന് ശേഷമായിരിക്കും ആ ഒരു പ്രവർത്തിക്കു മുതിരുക. നിങ്ങളുടെ സ്ഥാപനത്തിലെ ലാഭം കണ്ട് ഏതെങ്കിലും സ്റ്റാഫുകൾ മറ്റൊരു സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുകയാണെങ്കിൽ സ്റ്റാഫുകൾക്ക് കിട്ടുന്ന പരിശീലനം കൊണ്ടുമാത്രം ഒരാൾക്ക് ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ സാധിക്കില്ല എന്ന് നിങ്ങൾ വ്യക്തമായി മനസ്സിലാക്കണം. അതുകൊണ്ട് സ്റ്റാഫുകൾക്ക് നൽകേണ്ട പരിശീലനത്തിൽ യാതൊരു ബുദ്ധിമുട്ടും കാണിക്കരുത്. ഒരു ബിസിനസുകാരൻ തന്റെ സ്ഥാപനത്തിലെ സ്റ്റാഫുകൾക്ക് പരിശീലനം നൽകിയാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • സ്റ്റാഫുകളുടെ വളരെയധികം കഴിവുകൾ കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു കാര്യമാണ് പരിശീലനം.
  • സ്റ്റാഫുകൾക്ക് മികച്ച പരിശീലനം കൊടുക്കുമ്പോൾ നിങ്ങളുടെ ബിസിനസിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകുവാനുള്ള പ്രാപ്തി സ്റ്റാഫുകൾക്ക് ഉണ്ടാവുകയും അതോടൊപ്പം തന്നെ നിങ്ങൾക്ക് പുരോഗമനപരമായ മാറ്റം കൈവരിക്കാൻ സാധിക്കുകയും ചെയ്യും.
  • സ്റ്റാഫുകൾക്ക് പരിശീലനം കൊടുക്കുന്നതിന് വേണ്ടി നിങ്ങൾ ഒരു സ്ഥാപനത്തിൽ പോയി പരിശീലനം നേടിയതിനു ശേഷം സ്റ്റാഫുകളെ വിളിച്ചിരുത്തി അത് പറഞ്ഞു കൊടുക്കുന്നത് ആയിരിക്കും നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കഴിവ് വർദ്ധിക്കുകയും അതോടൊപ്പം തന്നെ അവർക്ക് മികച്ച നിർദ്ദേശങ്ങൾ കൊടുക്കാൻ സാധിക്കുകയും,നിങ്ങളിൽ അവർക്ക് മതിപ്പു ഉണ്ടാക്കുവാനും ഇതുകൊണ്ട് സാധിക്കും.
  • പരിശീലനം എന്നത് ക്ലാസുകൾ പോലെ എടുക്കാൻ പാടില്ല. അല്ലാതെ മീറ്റിംഗായി കൂടി മീറ്റിങ്ങിനിടയിൽ പരിശീലിപ്പിക്കുന്ന രീതിയാണ് ഏറ്റവും നല്ലത്. സ്റ്റാഫുകൾക്ക് അത് പരിശീലനം കൊടുക്കുന്നതാണെന്ന് തോന്നാതെ അവരുമായി ചർച്ച ചെയ്യുന്ന തരത്തിലാണ് സംസാരിക്കേണ്ടത്. അവരോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒരു ഇന്ററാക്ടീവ് രീതിയിൽ പഠിപ്പിക്കുന്നത് വളരെ നല്ലതാണ്. ഉദാഹരണമായി നമുക്ക് എങ്ങനെ കസ്റ്റമറുമായി മികച്ച ഒരു ബന്ധം സൃഷ്ടിക്കാം എന്ന് ചോദിക്കുകയും എന്താണ് അവരുടെ അഭിപ്രായം എന്ന് ചോദിക്കുകയും അതിനോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി ചേർത്തുകൊണ്ട് പറയുകയും നിങ്ങളുടെ പരിശീലനത്തിൽ നിന്ന് കിട്ടിയ അറിവുകളും ഇതിനോടൊപ്പം ചേർത്ത് കൊണ്ട് ഒരു നിയമാവലി പോലെ ഉണ്ടാക്കി ഓഫീസിൽ എഴുതി വയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ അത് ഒരു നിയമമായി മാറുകയും അവർ ദിവസവും ആ കാര്യങ്ങൾ ചെയ്യുന്ന ആളുകളായി മാറുകയും ചെയ്യും. ഇങ്ങനെ എല്ലാ കാര്യങ്ങളിലും ചർച്ച ചെയ്തുകൊണ്ട് മികച്ച രീതികൾ കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കും.
  • ഇങ്ങനെ മികച്ച പരിശീലനം കൊടുക്കുന്നതിന് വേണ്ടി നിങ്ങളും പരിശീലന ക്ലാസുകളിൽ പോവുകയോ അല്ലെങ്കിൽ യൂട്യൂബ് വഴിയുള്ള ക്ലാസുകൾ കേൾക്കുകയോ മികച്ച ബിസിനസ് ക്ലാസുകൾ നടത്തുന്ന ആളുകൾ ഉണ്ട് അവരുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും തേടുകയും ചെയ്യുന്നത് വളരെ നല്ലതാണ്. ഇതിൽ ഏറ്റവും മികച്ച ആളുകളാണ് നിങ്ങളെ സഹായിക്കുന്നതെന്ന് നിങ്ങൾ തീർച്ചയായും ഉറപ്പ് വരുത്തിയിരിക്കണം.
  • നിങ്ങൾക്ക് അങ്ങനെ ആശയവിനിമയം നടത്തുന്നതിനുള്ള കഴിവ് കുറവാണെന്ന് ബോധ്യപ്പെട്ടാൽ നിങ്ങൾ പുറമേ നിന്നും ഒരാളിനെ കൊണ്ടുവന്ന് സ്റ്റാഫുകൾക്ക് മാസത്തിലൊരിക്കൽ പരിശീലനം കൊടുക്കുന്നത് വളരെ നല്ലതാണ്.അല്ലെങ്കിൽ മൂന്നുമാസത്തിൽ ഒരിക്കൽ ഇങ്ങനെയുള്ള പരിശീലനങ്ങൾ കൊടുക്കുന്നത് കൊണ്ട് സ്റ്റാഫുകൾക്ക് മികച്ച ഒരു ട്രെയിനിങ് കിട്ടും.

ഇങ്ങനെ സ്റ്റാഫുകളെ നിങ്ങളുടെ സ്ഥാപനത്തിലെ ഏറ്റവും മികച്ച സ്റ്റാഫുകൾ ആക്കി മാറ്റുവാൻ പരിശീലനം ഉപകരിക്കും അതിനുവേണ്ടി നിങ്ങളുടെ യാതൊരുവിധ തെറ്റിദ്ധാരണയും കൂടാതെ നിങ്ങളുടെ സ്റ്റാഫുകളെ പരിശീലിപ്പിക്കാൻ തയ്യാറാവുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അതോടൊപ്പം സ്റ്റാഫുകൾക്ക് നിങ്ങൾ മികച്ച ഒരു ബോസ് ആണെന്നുള്ള തോന്നൽ അല്ലെങ്കിൽ കാഴ്ചപ്പാട് അവർക്ക് കൊടുക്കാൻ കഴിഞ്ഞാൽ അവർ നിങ്ങളോടൊപ്പം നിൽക്കുന്ന മികച്ച ആളുകൾ ആയി മാറും. കാരണം ഒറ്റയ്ക്ക് ഒരിക്കലും ഒരു ബിസിനസ് നടത്തുവാൻ സാധ്യമല്ല സ്റ്റാഫുകളുടെ സഹായത്തോടുകൂടി മാത്രമാണ് നിങ്ങൾക്ക് ഏറ്റവും മികച്ച ബിസിനസുകൾ ചെയ്യാൻ സാധിക്കുന്നത്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.