Sections

എല്‍ സാല്‍വദോറില്‍ ലോകത്തിലെ ആദ്യത്തെ ബിറ്റ്‌കോയിന്‍ സിറ്റി ഉയരും

Tuesday, Nov 23, 2021
Reported By admin
el-salvador

ബിറ്റ്‌കോയിന്‍ ബോണ്ടുകളില്‍ നിന്നുള്ള പണമുപയോഗിച്ചായിരിക്കും നഗരത്തിന്റെ നിര്‍മാണം

 

ലോകത്തെ ആദ്യത്തെ ബിറ്റ്‌കോയിന്‍ സിറ്റി സ്ഥാപിക്കാനൊരുങ്ങി മധ്യ അമേരിക്കന്‍ രാഷ്ട്രമായ എല്‍ സാല്‍വദോര്‍. ബിറ്റ്‌കോയിന്‍ ബോണ്ടുകളില്‍ നിന്നുള്ള പണമുപയോഗിച്ചായിരിക്കും നഗരത്തിന്റെ നിര്‍മാണം നടത്തുക. 

പ്രസിഡന്റ് നയീബ് ബുക്ക്ലെയാണ് ഇക്കാര്യം അറിയിച്ചത്.ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട നിക്ഷേപം ഇരട്ടിയാക്കാനും എല്‍ സാല്‍വദോറിന് പദ്ധതിയുണ്ട്.രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്താവും ബിറ്റ്‌കോയിന്‍ സിറ്റി സ്ഥാപിക്കുക. ഇവിടേക്കുള്ള ഊര്‍ജ വിതരണം അഗ്നിപര്‍വതത്തില്‍ നിന്നാവും നടത്തുക. വാറ്റ് നികുതിയല്ലാതെ മറ്റൊന്നും ഇവിടെ നിന്ന് ചുമത്തില്ലെന്നും എല്‍ സാല്‍വദോര്‍ പ്രസിഡന്റ് പറഞ്ഞു. 2022ല്‍ ഇതിനുള്ള ഫണ്ട് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താമസ സൗകര്യങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിമാനത്താവളവുമുള്ള നഗരത്തിന് വൃത്താകൃതിയായിരിക്കും.ഒരു ബില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിന്‍ ബോണ്ടുകളിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലോക്ക്ചെയിന്‍ ടെക്നോളജി പ്രൊവൈഡര്‍ ബ്ലോക്ക്സ്ട്രീമിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ബുക്ലെ സാംസണ്‍ പറഞ്ഞു. ബിറ്റ്‌കോയിന്‍ ഔദ്യോഗികമായി അംഗീകരിച്ച രാജ്യമാണ് എല്‍ സാല്‍വദോര്‍.ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ലീഗല്‍ ടെന്‍ഡറാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമെന്ന് ശ്രദ്ധനേടുന്നതിന് പിന്നാലെയാണ് എല്‍ സാല്‍വദോറിന്റെ പുതിയ നീക്കം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.