- Trending Now:
വലിയ നിര്‍ബന്ധനകളും ഇല്ല കുറഞ്ഞ മുതല്‍മുടക്കും. മികച്ച ഒരു ഫ്രാഞ്ചൈസി അവസരമാണ് സുഗുണ ചിക്കന്‍ ഒരുക്കുന്നത്. കോഴിയിറച്ചി വിപണിയില്‍ എന്നും ഡിമാന്‍ഡുള്ള ഭക്ഷ്യ വസ്തുവാണ്. വില കൂടിയാലും കോഴിയിറച്ചിക്ക് ചെലവുണ്ട്. അതിനാല്‍ ഇതിനോട് അനുബന്ധിച്ചുള്ള സംരംഭങ്ങള്‍ ലാഭകരമാകാനുള്ള സാധ്യതകളേറെയാണ്. സുഗുണ ഡെയ്ലി ഫ്രഷ് വഴി സാധാരണക്കാരന് വരുമാനം നേടാം. കുറച്ചു നാളുകള്‍ക്കു മുമ്പു വരെ നഗരങ്ങളില്‍ വേരൂന്നിയിരുന്ന സുഗുണ ഇന്നു ഗ്രാമപ്രാദേശങ്ങളിലും നിറയുന്നത് ഡിമാന്‍ഡ് വ്യക്തമാക്കുന്നു. ഉയര്‍ന്ന ഗുണമേന്‍മയും, വൃത്തിയും തന്നെയാണ് സുഗണ ഡെയ്ലി ഫ്രഷിനെ ശ്രദ്ധേയമാക്കുന്നത്.
എന്ത് ചെയ്യണം?
സംരംഭം തുടങ്ങാന്‍ ഒരു സ്ഥലം കണ്ടെത്തുക. നിങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് അടുത്തായി സുഗുണയുടെ മറ്റ് കട ഇല്ലായെന്ന് ഉറപ്പ് വരുത്തുക. എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഒരുക്കുന്നത് കമ്പനിയായിരിക്കും. നിങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഇറച്ചി സൂക്ഷിക്കുന്നതിന് ആവശ്യമായ ഫ്രീസറുകള്‍, ബില്ലിങ്ങിനാവ്യമായ കമ്പ്യൂട്ടര്‍, പ്രിന്റര്‍, സോഫ്റ്റ് വെയര്‍, വെയിങ് മെഷീന്‍, കട്ടിങ് മെഷീനുകള്‍, ഫര്‍ണീച്ചറുകള്‍ പോലുള്ള മറ്റെല്ലാ കാര്യങ്ങളും കമ്പനി ഒരുക്കും. ജീവനക്കാരന് ആവശ്യമായ പരിശീലനവും കമ്പനി തന്നെ നല്‍കും.
ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഈ ഫ്രാഞ്ചൈസി ബിസിനസ് ആരംഭിക്കൂ...... Read More
അപേക്ഷകന് പ്രധാനമായും രണ്ടു കാര്യങ്ങള്‍ മാത്രം ഉറപ്പുവരുത്തിയാല്‍ മതി.
1. വൈദ്യുതി ലഭ്യതയോടു കൂടിയ 200 സ്വകയര്‍ഫീറ്റ് സ്ഥലവും
2. ഒരു ജീവനക്കാരനും.
അപേക്ഷകന് തന്നെ ജീവനക്കാരനാകാന്‍ സാധിച്ചാല്‍ ആ ചെലവും ലാഭമാകും. ബാക്കിയെല്ലാം കമ്പനിയുടെ ഉത്തരവാദിത്വമാണ്.
സെക്യൂരിറ്റി ഡെപ്പോസിറ്റും, വരുമാനവും
എതൊരു ഫ്രാഞ്ചൈസി മോഡലിനും ആവശ്യമായതു പോലെ ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് സുഗുണ ഡെയ്ലി ഫ്രഷിനും ആവശ്യമാണ്. 3.5 ലക്ഷം രൂപയാണ് മൊത്തം നിങ്ങള്‍ നിക്ഷേപിക്കേണ്ടതായുള്ളത്. അതിന്റെ 30 ശതമാനം നിങ്ങള്‍ പിന്‍മാറുന്ന സമയത്ത് തിരികെ ലഭിക്കുന്നതാണ്. അതായത് ഒരു ലക്ഷം രൂപയോളം തിരികെ ലഭിക്കും.
മികച്ച വരുമാന സാധ്യതയാണ് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്യുന്നത്. സ്റ്റോറിലെ കച്ചവടവും നിങ്ങളുടെ വരുമാനവും ബന്ധപ്പെട്ടിരിക്കുന്നു. മൊത്തം കച്ചവടത്തിന്റെ 12- 20 ശതമാനം വരെയാകും നിങ്ങളുടെ പോക്കറ്റിലെത്തുക.
മാസം 1 ലക്ഷത്തിലേറെ വരുമാനം ഉറപ്പ്; ഡിറ്റിഡിസി ഫ്രാഞ്ചൈസി തുടങ്ങിയാലോ ?
... Read More
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ഫ്രാഞ്ചൈസിക്കായി സുഗുണ ഡെയ്ലി ഫ്രഷിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ മുന്‍ഗണനാ ക്രമത്തിലാകും പരിഗണിക്കുക. അപേക്ഷകള്‍ അംഗീകരിച്ചാല്‍ നിങ്ങള്‍ കണ്ടെത്തിയ സ്ഥലം അധികൃതര്‍ പരിശോധിച്ച് ഫ്രാഞ്ചൈസി അനുവദിക്കും. തുടര്‍ന്ന് നിങ്ങള്‍ ജി.എസ്.ടി, ഫുഡ് സേഫ്റ്റി ലൈസന്‍സ്, ഉദ്യോഗ് ആധാര്‍ എന്നിവ എടുക്കേണ്ടതുണ്ട്.
നിയമങ്ങളിലും നിബന്ധനകളിലും കമ്പനിക്കു മാറ്റം വരുത്താന്‍ അധികാരം ഉണ്ട്. അതിനാല്‍ തന്നെ അപേക്ഷിക്കുന്ന സമയത്ത് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800 103 4343 ബന്ധപ്പെടുക. അപേക്ഷിക്കാനായി https://www.sugunafoods.com/partner_with_us/suguna_daily_fressh/eligibility.asp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.