Sections

കപ്പയുടെ ഗുണങ്ങൾ

Wednesday, Jul 12, 2023
Reported By Admin
Tapioca

കപ്പ കഴിക്കാൻ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഈ വിഭവത്തിൽ ഔഷധഗുണങ്ങൾ ഏറെയുണ്ട് അതുപോലെ ദോഷങ്ങളുമുണ്ട്.

കപ്പയുടെ ഗുണങ്ങൾ

കാർബോഹൈഡ്രേറ്റ്, വൈറ്റമിൻസ്, മിനറൽസ്, എന്നിവയിൽ സമ്പുഷ്ടമാണിത്. കൊഴുപ്പ്, സോഡിയം എന്നിവ വളരെ കുറഞ്ഞതോതിൽ മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളൂ.

ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് കപ്പ ധൈര്യമായി കഴിക്കാം. പോഷക ഗുണങ്ങളെറെ കപ്പയിൽ അടങ്ങിയിട്ടുണ്ട്. കപ്പയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട് ഇത് ശരീരം പുഷ്ടിപ്പെടുത്താൻ സഹായിക്കും. കപ്പയിൽ അടങ്ങിയിട്ടുള്ള അയൺ രക്തക്കുറവ് പരിഹരിച്ച് അനീമിയ തടയാൻ സഹായിക്കുന്നു.

കുട്ടികളിലെ ജനിതക വൈകല്യങ്ങൾ പരിഹരിക്കാൻ കപ്പയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, ബി കോംപ്ലക്സ് എന്നിവ സഹായിക്കും. അതിനാൽ ഗർഭിണികൾക്ക് കപ്പ ഉപയോഗിക്കുന്നത് വൈകല്യം ഇല്ലാത്ത കുട്ടികൾക്ക് ജനനം നൽകാൻ നല്ലതാണ്.

കപ്പയിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനപ്രക്രിയ സുഗമമാക്കുന്നതിനും, ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും, രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാനും സഹായിക്കുന്നു.

കപ്പയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് മസിലിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായകമാണ്.

കപ്പയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ബലത്തിന് നല്ലതാണ്. പ്രായാധിക്യം മൂലമുള്ള എല്ലുകളുടെ തേയ്മാനം സന്ധിവാതം എന്നിവ ചെറുക്കാൻ സഹായിക്കുന്നു.

അന്നജം കൊണ്ട് സമ്പുഷ്ടമായതിനാൽ തൽക്ഷണം ഊർജ്ജം നൽകാൻ കഴിയുന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കപ്പ
കപ്പയിൽ വൈറ്റമിൻ കെ ഉണ്ട്. ഇത് അൽഷിമെഴ്സ് വരാനുള്ള സാധ്യത കുറയ്ക്കുന്നു. കപ്പയിലടങ്ങിയ പൊട്ടാസ്യം, രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ഒരു ധാതുവാണ്.

ദോഷങ്ങൾ

കപ്പ ചോറിനൊപ്പം കഴിച്ചാൽ തടി കൂടുമെന്ന് മാത്രമല്ല ഷുഗറും കൂടും. ചോറിനൊപ്പം കപ്പ കഴിച്ചാൽ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയർത്താൻ കാരണമാകും. അതു കൊണ്ടു ചോറിനൊപ്പം, കഞ്ഞിയ്ക്കൊപ്പം കപ്പ കഴിക്കരുത്.

രാവിലെയോ ഉച്ചയ്ക്കോ ആണ് കപ്പ കഴിയ്ക്കാൻ പറ്റിയ സമയം. രാത്രിയിൽ കഴിക്കുന്നത് തടി വർദ്ധിക്കാൻ കാരണമാകും. ഉച്ചയ്ക്കു ശേഷം കപ്പ കഴിക്കരുത്. മരച്ചീനി അഥവാ കപ്പ പാകം ചെയ്യുന്ന രീതി പ്രധാനമാണ്. ഇത് തിളപ്പിച്ച് രണ്ടോ മൂന്നോ വട്ടം വെള്ളമൂറ്റിക്കളഞ്ഞാണ് ഉപയോഗിക്കേണ്ടത്.

കപ്പയിൽ, പ്രധാനമായും ഹൈഡ്രജൻ സയനൈഡ് എന്നൊരു വിഷാംശം ഉണ്ട്. ഇതുകൊണ്ടാണ് കന്നുകാലികൾക്കു പോലും കപ്പയില നൽകരുതെന്നു പഴമക്കാർ പറയുന്നതിന് കാരണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.