- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡയുടെ ശാഖാ വിപുലീകരണത്തിൻറെ ഭാഗമായി കേരളത്തിൽ മൂന്ന് പുതിയ ശാഖകൾ കൂടി തുറന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, കണ്ണൂർ ജില്ലയിലെ ആലക്കോട്, കോട്ടയം ജില്ലയിലെ ചേർപ്പുങ്കൽ എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ. ഈ പുതിയ ശാഖകളിലൂടെ കേരളത്തിലെ ബാങ്കിൻറെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും അതുവഴി ഈ മേഖലയിലെ ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.
പുതിയ ശാഖകളുടെ ഉദ്ഘാടനച്ചടങ്ങിൽ ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് വിനായക് മുദലിയാർ, ജനറൽ മാനേജരും എറണാകുളം സോണൽ ഹെഡുമായ ഡി. പ്രജിത് കുമാർ, റീജിയണൽ തലവൻമാർ, സാമൂഹിക നേതാക്കൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സോണിലെ ജീവനക്കാരുടെ പരിശീലന ആവശ്യങ്ങൾക്കായി എറണാകുളത്ത് 'ബറോഡ അക്കാദമി' യും ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും കൂടുതൽ ശക്തിപ്പെടുത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉപഭോക്താക്കളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ അടുത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ ശാഖകൾ. കൊല്ലങ്കോട്, ആലക്കോട്, ചേർപ്പുങ്കൽ ശാഖകളിലൂടെ വ്യക്തികൾക്കും കുടുംബങ്ങൾക്കും വ്യവസായ സമൂഹങ്ങൾക്കും കൂടുതൽ സൗകര്യങ്ങളോടെ വ്യക്തിഗത സേവനങ്ങൾ നൽകാൻ കഴിയുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെഎക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് വിനായക് മുദലിയാർ പറഞ്ഞു.
ബാങ്കിന് ഇപ്പോൾ കേരളത്തിൽ ആകെ 245 ശാഖകളാണ് ഉള്ളത്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ആവശ്യമായ എല്ലാവിധ സാമ്പത്തിക സേവനങ്ങളും പദ്ധതികളും ലഭ്യമാക്കിക്കൊണ്ട് പ്രാദേശിക സമൂഹങ്ങളുടെ വിവിധ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം ശക്തമായ വളർച്ച കൈവരിക്കാനും സാന്നിധ്യം വർദ്ധിപ്പിക്കാനുമുള്ള ബാങ്കിൻറെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ വിപുലീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.