Sections

പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നു പുറപ്പെടുന്നതിനു മുന്നേ തന്നെ എൻആർഇ അക്കൗണ്ടുകൾ ആരംഭിക്കാൻ സഹായിക്കുന്ന ബോബ് ആസ്പെയറുമായി ബാങ്ക് ഓഫ് ബറോഡ

Wednesday, Sep 10, 2025
Reported By Admin
Bank of Baroda Launches Aspire NRE Savings Account

കൊച്ചി: രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ ഇന്ത്യക്കാർക്ക് ബിസിനസ്, ജോലി, അവധി തുടങ്ങിയ ഏത് ആവശ്യത്തിനായാലും വിദേശത്തേക്കു പോകുന്നതിനു മുന്നേ തന്നെ ഇന്ത്യയിൽ വെച്ച് എൻആർഇ അക്കൗണ്ടുകൾ ആരംഭിക്കാൻ സഹായിക്കുന്ന ബോബ് ആസ്പെയർ എൻആർഇ സേവിങ്സ് അക്കൗണ്ടിന് തുടക്കം കുറിച്ചു. ഉപഭോക്താവ് ആദ്യം എന്ന ചിന്താഗതിയുമായി ബോബ് ആസ്പെയർ പ്രവാസികളാകാൻ തയ്യാറെടുക്കുന്നവർക്ക് ലളിതവും ബുദ്ധിമുട്ടില്ലാത്തതുമായ അക്കൗണ്ട് ഓപ്പണിങ് അനുഭവങ്ങൾ രാജ്യത്തിനു പുറത്തേക്കു പോകുന്നതിനു മുൻപേ തന്നെ ലഭ്യമാക്കുകയാണ്.

ഇൻ ഓപ്പറേറ്റീവ് മോഡിൽ ആരംഭിക്കുന്ന അക്കൗണ്ട് ഉപഭോക്താവ് വിദേശത്തു നിന്നുള്ള വിലാസ തെളിവും ഇമിഗ്രേഷൻ സ്റ്റാമ്പോടു കൂടിയ പാസ്പോർട്ട് കോപ്പിയും നൽകി തങ്ങളുടെ എൻആർഐ പദവി ഉറപ്പാക്കുന്നതോടെ പ്രവർത്തനക്ഷമമാകും.

ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കു പിന്തുണ നൽകുന്ന കാര്യത്തിൽ ബാങ്ക് ഓഫ് ബറോഡ പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ ബീന വഹീദ് പറഞ്ഞു. ഇന്ത്യയിൽ നിന്നു പുറപ്പെടുന്നതിനു മുൻപേ തന്നെ എൻആർഐ ബാങ്കിങിലേക്കുള്ള മാറ്റം ലളിതമാക്കാൻ ബോബ് ആസ്പെയർ എൻആർഇ സേവിങ്സ് അക്കൗണ്ട് സഹായിക്കും. പതിവ് അക്കൗണ്ട് ഓപ്പണിങ് രീതികളുടെ കാര്യത്തിൽ നാഴികക്കല്ലാകുന്ന മാറ്റമാണിതെന്നും വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും മറ്റ് പ്രവാസി ഇന്ത്യക്കാർക്കും ജീവിതം എളുപ്പമാക്കാൻ ഇതു സഹായിക്കുമെന്നും ബീന വഹീദ് കൂട്ടിച്ചേർത്തു.

ബോബ് ആസ്പെയർ എൻആർഇ അക്കൗണ്ടിൻറെ മുഖ്യ സവിശേഷതകളും നേട്ടങ്ങളും

  • വിദേശത്തേക്കു പുറപ്പെടുന്നതിനു മുൻപേ തന്നെ ഉപഭോക്താക്കൾക്ക് ആസ്പെയർ എൻആർഇ അക്കൗണ്ട് ആരംഭിക്കാം.
  • ആദ്യ രണ്ടു ത്രൈമാസങ്ങളിൽ മിനിമം ബാലൻസ് ചാർജുകൾ ഇല്ല.
  • ഇതിനു ശേഷം 10,000 രൂപ ത്രൈമാസ ശരാശരി ബാലൻസ് ബാധകമായിരിക്കും. അക്കൗണ്ടിലെ ബാലൻസിൻറെ കാര്യത്തിൽ ഉയർന്ന പരിധിയില്ല.
  • ഈ അക്കൗണ്ടിൽ നേടുന്ന വരുമാനം ആദായ നികുതിയിൽ നിന്നു വിമുക്തമായിരിക്കും. ബാലൻസ് സ്വത്തു നികുതിയിൽ നിന്നും ഒഴിവാക്കും.
  • എയർപോർട്ട് ലോഞ്ച് സൗകര്യമടക്കമുള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാർഡ് ലഭിക്കും.

എൻആർഇ, എൻആർഒ സേവിങ്സ് അക്കൗണ്ടുകളുടെ സമഗ്രമായ നിര അവതരിപ്പിച്ച് പ്രവാസി ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങളാണ് ബാങ്ക് ഓഫ് ബറോഡ നിറവേറ്റുന്നത്. ബറോഡ പവർ പാക്ക് എൻആർഇ സേവിങ്സ് അക്കൗണ്ട്, ദി ബോബ് ഗ്ലോബൽ വിമൻ എൻആർഇ ആൻറ് എൻആർഒ സേവിങ്സ് അക്കൗണ്ട്, ദി ബോബ് പ്രീമിയം എൻആർഇ ആൻറ് എൻആർഒ സേവിങ്സ് അക്കൗണ്ട്, പുതുതായി അവതരിപ്പിച്ച ബോബ് ആസ്പെയർ എൻആർഇ സേവിങ്സ് അക്കൗണ്ട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.