Sections

വരണ്ട ചർമ്മത്തിനുള്ള ആയുർവേദ ഒറ്റമൂലികൾ

Friday, Jan 19, 2024
Reported By Soumya S
Skin Care Ayrvedic Herbs

വരണ്ട ചർമ്മം സൗന്ദര്യ സംരക്ഷണത്തിൽ എന്നും ഒരു വില്ലൻ തന്നെയാണ്. എന്നാൽ ആയുർവേദത്തിൽ ഇതിനു ശാശ്വത പരിഹാരമുണ്ട്. ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകാൻ എന്നും ആയുർവ്വേദം തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ചില ആയുർവേദ ഒറ്റമൂലികളെ പരിചയപ്പെടാം.

  • എപ്പോഴും ചൂടുവെള്ളത്തിൽ കുളിക്കുന്നത് ചർമത്തിന് ഗുണമല്ല. ഇത് ചർമ്മം കൂടുതൽ വരണ്ടതാവാൻ കാരണമാകും. ചൂടുവെള്ളത്തിലെ കുളി ചർമ്മം വരളാനുള്ള പ്രധാന കാരണമാണ്. അതുകൊണ്ട് കഴിയുന്നതും ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കാം. തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്.
  • ഒരു സ്പൂൺ തേനിൽ രണ്ടുസ്പൂൺ പഴം ഉടച്ചതും ചേർത്തു മുഖത്തു നല്ലതു പോലെ തേച്ചു പിടിപ്പിക്കാം. ഇതു മുഖചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകുന്നതിലുപരി മുഖത്തിനു തിളക്കം നൽകാനും സഹായിക്കുന്നു. മാത്രമല്ല വരണ്ട ചർമ്മത്തിനു പരിഹാരം നൽകുകയും ചെയ്യുന്നു.
  • പപ്പായയിൽ ഉള്ള വിറ്റാമിൻ എ ചർമ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നു. ഇതു ചർമ്മത്തിലെ അധിക വരൾച്ചയെ ഇല്ലാതാക്കുന്നു. നല്ലതു പോലെ പഴുത്ത പപ്പായ ചർമ്മത്തിലും മുഖത്തും തേച്ചു പിടിപ്പിക്കാൻ ശ്രദ്ധിക്കുക.
  • വെള്ളരിക്ക ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിർത്താൻ സഹായിക്കുന്നു. മാത്രമല്ല ചർമ്മം ക്ലീൻ ആയിരിക്കാനും ചർമ്മത്തിൻറെ സ്വഭാവം തന്നെ മാറുന്നതിനും സഹായിക്കുന്നു. വെള്ളരിക്ക ചെറുതായി അരിഞ്ഞ് ഒരു കഷണം തക്കാളിയിൽ നല്ലതു പോലെ ഉരച്ച് ഇതു മുഖത്തു തേച്ചു പിടിപ്പിച്ചാൽ മതി. ഇത് മുഖത്തിന് ആകർഷകത്വം നൽകുന്നു.
  • ചന്ദനത്തിൻറെ പൊടി പേസ്റ്റ് രൂപത്തിലാക്കി ഇതു മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിച്ചാൽ മതി. ഇത് മൃതകോശങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അതിലുപരി ചർമ്മകോശങ്ങൾക്ക് ആരോഗ്യം നൽകുകയും ചെയ്യുന്നു. ചർമ്മത്തിന് തിളക്കവും ഫ്രഷ്നസും തോന്നാനും സഹായിക്കുന്നു.
  • മുടിയേയും ചർമ്മത്തേയും സംബന്ധിക്കുന്ന ഏതു പ്രശ്നത്തിനും പരിഹാരം നൽകുന്ന ഒന്നാണ് കറ്റാർ വാഴ. ഇതു വരണ്ട ചർമ്മത്തെ വെറും നിമിഷങ്ങൾ കൊണ്ട് ഇല്ലാതാക്കുന്നു. കറ്റാർ വാഴ ജെൽ മുഖത്തു തേച്ചുപിടിപ്പിച്ച് രാവിലെ കഴുകിക്കളഞ്ഞാൽ മതി.
  • കടുകെണ്ണയിൽ അൽപം മഞ്ഞൾപ്പൊടിയും ബാർലിയും മിക്സ് ചെയ്ത് മുഖത്തും ശരീരത്തിൽ വരൾച്ച തോന്നുന്ന മറ്റിടങ്ങളിലും തേച്ചു പിടിപ്പിക്കാം. ഇത് ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നതോടൊപ്പം വരണ്ട ചർമ്മത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.