എബിസി ജ്യൂസ് എന്നു പൊതുവേ കേൾക്കാറുണ്ട്. ഇത് വേറൊന്നുമല്ല, ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ഒരുമിച്ചു ചേർത്തുണ്ടാക്കുന്ന ജ്യൂസാണ്. രാവിലെ വെറുംവയറ്റിൽ ഈ ജ്യൂസ് കുടിയ്ക്കുന്നതാണ് ഏറ്റവും പ്രയോജനം. ഇത് അടുപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങൾ നൽകും. എബിസി ജ്യൂസിന്റെ ഒരു പ്രധാന ഗുണമായി പറയുന്നത് ഇത് ക്യാൻസർ തടയാൻ ഏറെ ഗുണകരമാണെന്നുള്ളതാണ്. ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റുമെല്ലാം ഏറെ ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ ഭക്ഷ്യവസ്തുക്കളാണ്. വൈറ്റമിനുകളും, കാൽസ്യവും, കോപ്പറും, പൊട്ടാസ്യവുമെല്ലാം ഒത്തിണങ്ങിയ ഗുണങ്ങളുള്ളവ. ആപ്പിൾ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല ധാരാളം നാരുകളും ഉണ്ട്. വിറ്റാമിൻ എ, സി എന്നിവയടങ്ങിയിട്ടുണ്ട്. ഹൃദയത്തിൻറെ ആരോഗ്യത്തിനും ദഹനം വർധിപ്പിക്കാനും ചർമ്മത്തെ ശുദ്ധീകരിക്കാനും ശരീരത്തിന് ഊർജ്ജം നൽകാനും ഈ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം.
- ഇതിലെ ഘടകങ്ങൾ തലച്ചോറിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്ന ഒന്നാണ്. മറവിപ്രശ്നങ്ങൾക്കും ഏകാഗ്രത നൽകുന്നതിനുമെല്ലാം ഏറെ ഗുണകരമാണിത്.
- ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള നല്ലൊരു പാനീയമാണിത്. ഇതുകൊണ്ടുതന്നെ അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യാം.
- ഇതിലെ നാരുകളും മററു പോഷകങ്ങളുമെല്ലാം തന്നെ വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹന പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് ഈ പ്രത്യേക ജ്യൂസ്. ക്യാരറ്റും ബീറ്റ്റൂട്ടും ആപ്പിളുമെല്ലാം തന്നെ നാരുകളാൽ സമ്പുഷ്ടമാണ്. അസിഡിറ്റിയും മലബന്ധം പോലുളള പ്രശ്നങ്ങളുമെല്ലാം അകറ്റാൻ ഏറെ നല്ലതാണിത്. ദഹനവും ശക്തിപ്പെടുത്തും.
- പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാൻ മികച്ച ഒന്നാണ് എബിസി ജ്യൂസ്. . ആസ്തമ, ഫ്ളൂ, അനീമിയ, തൊണ്ടയിലെ അണുബാധ, ലംഗ്സ് പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.
- ബീറ്റ്റൂട്ട് രക്തോൽപാദത്തിനു സഹായിക്കുന്നു. ഹീമോഗ്ലോബിൻ കൗണ്ട് കൂട്ടുന്നു. ചർമത്തിന് ഇത് മികച്ചൊരു ടോണിക്കാണ്. ഇതുവഴി ആരോഗ്യ ഗുണങ്ങൾക്കൊപ്പം ചർമത്തിനു നിറവും തിളക്കവുമെല്ലാം വർദ്ധിയ്ക്കും.അയേൺ സമ്പുഷ്ടമായ ഇത് ശരീരത്തിലെ രക്തോൽപാദനം വർദ്ധിപ്പിയ്ക്കുന്നു.
- ഈ പ്രത്യേക ജ്യൂസ് ചർമത്തിൽ ഇലാസ്റ്റിസിറ്റി നൽകാനും ചുളിവുകൾ വീഴുന്നതു തടയാനും ചർമത്തിന് നിറം നൽകാനുമെല്ലാം ഏറെ നല്ലതാണ് അടുപ്പിച്ച് ഇത് ഒന്നു രണ്ടു മാസം കുടിച്ചു കഴിഞ്ഞാൽ ചർമത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ നമുക്കറിയാൻ സാധിയ്ക്കും
- കാഴ്ചശക്തി വർദ്ധിപ്പിയ്ക്കുന്നതിനും ഇത് ഏറെ നല്ലതാണ്. കണ്ണിന്റെ മസിലുകളെ ശക്തിപ്പെടുത്തുന്നതിനും കണ്ണിന്റെ സ്ട്രെയിൻ അകറ്റുന്നതിനുമെല്ലാം ഏറെ ഗുണകരവുമാണ്.
- തടിയും കൊഴുപ്പും കുറയ്ക്കുന്നതിനും ഏറെ ഗുണകരമാണ് ഈ എബിസി പാനീയം. തടി കുറയ്ക്കുന്നതിനൊപ്പം ഇതിലെ പോഷകങ്ങൾ ശരീരത്തിന് ഊർജം നൽകുകയും ചെയ്യും.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.