- Trending Now:
കൊച്ചി:ഹിന്ദുജ ഗ്രൂപ്പിൻറെ ഇന്ത്യൻ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളുമായ അശോക് ലേയ്ലൻഡ് തിരുവനന്തപുരത്ത് ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾക്കുള്ള പുതിയ ഡീലർഷിപ്പ് തുറന്നു. ഇത് കേരളത്തിലെ ആറാമത്തെ ലൈറ്റ് കൊമേഴ്സ്യൽ വാഹന ഡീലർഷിപ്പാണ്. പുതിയ ചാനൽ പാർട്ണറായ ക്യാപിറ്റൽ ട്രക്കുകൾക്ക് തിരുവനന്തപുരത്തു വെമ്പായം, കന്യാകുളങ്ങര എന്നിവിടങ്ങളിൽ സെയിൽസ്, സർവീസ്, സ്പെയേഴ്സ് എന്നിവയ്ക്കുള്ള സൗകര്യമുണ്ട്.
ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനായി നൂതന ഉപകരണങ്ങൾ, 10 ക്വിക്ക് സർവീസ് ബേകൾ, അത്യാധുനിക സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ ബഡാ ദോസ്ത്, ദോസ്ത്, സാഥി, പാർട്ണർ, എംഐടിആർ എന്നിവ ഉൾപ്പെടുന്ന വിവിധ ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ ലഭ്യമാക്കുന്നു.
കേരളം എപ്പോഴും തങ്ങൾക്ക് ഒരു തന്ത്രപ്രധാനമായ വിപണിയാണ്, ഇവിടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. ദോസ്ത്, ബഡാ ദോസ്ത് ശ്രേണികളുടെയും സാഥിയുടെയും മികച്ച വിജയം എന്നത് , വാഹനങ്ങളുടെ കരുത്തും, ഉപഭോക്താക്കളുടെ വിശ്വാസവും, തങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ശൃംഖലയുടെ ശക്തിയുടെ തെളിവുമാണ്. മികച്ച ഇന്ധനക്ഷമത, മികച്ച പ്രകടനം, ഈ രംഗത്തേ മികച്ച സേവന നിലവാരങ്ങൾ എന്നിവയിലൂടെ, വാറൻറി കാലാവധി കഴിഞ്ഞതിന് ശേഷവും 70 ശതമാനം ഉപഭോക്താക്കളെ നിലനിർത്താൻ തങ്ങൾക്ക് സാധിച്ചു. ഈ നേട്ടം തങ്ങളുടെ നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നതോടൊപ്പം, നൂതനാശയം, വിശ്വാസ്യത, ദീർഘകാല മൂല്യം എന്നിവ ഉപഭോക്താക്കൾക്കും സമൂഹങ്ങൾക്കും നൽകിക്കൊണ്ട് കേരളത്തിലെ ഗതാഗത പരിവർത്തനത്തിൽ മുൻനിരയിലേക്കെത്താനുള്ള തങ്ങളുടെ കാഴ്ചപ്പാടിനെ വ്യക്തമാക്കുന്നുവെന്ന് അശോക് ലേയ്ലൻഡ് ലിമിറ്റഡിൻറെ എൽസിവി ബിസിനസ് മേധാവി വിപ്ലവ് ഷാ പറഞ്ഞു.
ഏറ്റവും മികച്ച സാങ്കേതികവിദ്യയും ആകർഷകമായ വിലയും ഒത്തുചേർന്ന് ഇന്ത്യൻ എൽസിവി ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് അശോക് ലേയ്ലൻഡിൻറെ ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ അവതരിപ്പിച്ചത്. ഇന്ന് 5,50,000-ൽ അധികം ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ ഇന്ത്യയിലുട നീളമുണ്ട്.
പോർട്ട്ഫോളിയോ വിപുലീകരിക്കുന്നത്തിൻറെ ഭാഗമായി അശോക് ലേയ്ലൻഡ് അടുത്തിടെ സബ്-2-ടൺ വിഭാഗത്തിൽ പ്രീമിയം എൻട്രി-ലെവൽ എസ്സിവിയായ അശോക് ലെയ്ലാൻഡ് സാഥി പുറത്തിറക്കി. പുതുതലമുറ 45 എച്ച്.പി എഞ്ചിൻ (110 എൻ.എം ടോർക്ക് ശേഷിയോടെ) പ്രവർത്തിക്കുന്ന സാഥി ഈ വിഭാഗത്തിൽ ഏറ്റവും വലിയ ലോഡിംഗ് ഏരിയയും 1,120 കിലോ ഗ്രാം വരെയുള്ള മികച്ച പേലോഡ് ശേഷിയും ഉണ്ട്. എൻട്രി ലെവൽ ചെറു വാണിജ്യ വാഹന വിപണിയെ പുനർനിർവചിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള സാഥി ഈ രംഗത്ത് ഒരു വഴിത്തിരിവാകാൻ ഒരുങ്ങുകയാണ്.
അശോക് ലേയ്ലൻഡിൻറെ പുതിയതും ശക്തവുമായ എൽസിവി പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആദ്യ വാഹനമാണ് ബഡാ ദോസ്ത്. ഐ2, ഐ3+, ഐ4, ഐ5, ഐ5എക്സ്എൽ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ ഇത് ലഭ്യമാകുന്നത്. മികച്ച പവറും മൈലേജും, ഏറ്റവും മികച്ച പേലോഡ് ശേഷിയും, ലോഡ് ബോഡി നീളവും, ലോഡിംഗ് സ്പേസും നൽകുന്ന 80 എച്ച്.പി ബിഎസ്6 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് ഓരോ ട്രിപ്പിൽ നിന്നും കൂടുതൽ ലാഭം നേടാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. കുറഞ്ഞ ടേണിംഗ് റേഡിയസും മികച്ച ഗ്രൗണ്ട് ക്ലിയറൻസും ഉള്ളതിനാൽ, നഗരങ്ങൾക്കുള്ളിലും പുറത്തുമുള്ള യാത്രകൾക്ക് ബഡാ ദോസ്ത് ഏറ്റവും അനുയോജ്യമായ വാഹനമാണ്, കൂടാതെ എല്ലാ തരത്തിലുള്ള റോഡുകളിലും എളുപ്പത്തിൽ ഓടിക്കാവുന്നതുമാണ്.
ദോസ്ത് ശ്രേണി വിപണിയിലെ വ്യത്യസ്ത വിഭാഗങ്ങൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായി ദോസ്ത് എക്സ്എൽ, ദോസ്ത്+എക്സ്എൽ എന്നിങ്ങനെ വിവിധ മോഡലുകളിൽ ലഭ്യമാണ്.
4 ടൺ പേലോഡ് വിഭാഗത്തിൽ വരുന്ന, ആധുനികവും മികച്ച ഇന്ധനക്ഷമതയുമുള്ള ഒരു ലോഡ് കാരിയറാണ് പാർട്ണർ. 4 ടയർ, 6 ടയർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 10 അടി, 11 അടി, 14 അടി, 17 അടി എന്നിങ്ങനെ വിവിധ ലോഡ് ബോഡി ഓപ്ഷനുകളോടെയാണ് പാർട്ണർ എത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു വാഹന പ്ലാറ്റ്ഫോമിലാണ് പാർട്ണർ നിർമ്മിച്ചിരിക്കുന്നത്, കൂടാതെ പ്രശസ്തമായ ഇസഡ്ഡി30 സിആർഡിഐ എഞ്ചിനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാർട്ണറിൻറെ അതേ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംഐടിആർ ബസ് സ്റ്റാഫ് ബസ്, സ്കൂൾ ബസ് എന്നീ ഓപ്ഷനുകളിൽ ലഭ്യമാണ്. നിരന്തരം നിർത്തിയും എടുത്തുമുള്ള യാത്രകളിലും ഇത് മികച്ച മൈലേജ് നൽകുന്നു. എംഐടിആർ സ്കൂൾ ബസ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നതിനോടൊപ്പം, മികച്ച യാത്രാ സുഖവും നൽകുന്നു.
ബഡാ ദോസ്ത്, ദോസ്ത്, സാഥി, പാർട്ണർ, എംഐടിആർ എന്നീ വാഹനങ്ങൾ അശോക് ലെയ്ലാൻഡിൻറെ അത്യാധുനിക ഹോസൂർ പ്ലാൻറിലാണ് നിർമ്മിക്കുന്നത്.
ബഡാ ദോസ്ത് ഐ3+ എക്സ്എൽ 10,75,000 രൂപ മുതലുള്ള ആകർഷകമായ വിലയിൽ ലഭ്യമാണ്.
ബഡാ ദോസ്ത് ഐ5 10,45,000 രൂപ മുതലുള്ള ആകർഷകമായ വിലയിൽ ലഭ്യമാണ്.
ബഡാ ദോസ്ത് ഐ5എക്സ്എൽ 10,85,000 രൂപ മുതലുള്ള ആകർഷകമായ വിലയിൽ ലഭ്യമാണ്.
ദോസ്ത് എക്സ്എൽ, ദോസ്ത്+എക്സ്എൽ 8,77,000 രൂപ മുതലുള്ള ആകർഷകമായ വിലയിൽ ലഭ്യമാണ്.
സാഥി 7,19,999 രൂപ മുതലുള്ള ആകർഷകമായ വിലയിൽ ലഭ്യമാണ്.
പാർട്ണർ 17,80,000 മുതലുള്ള ആകർഷകമായ വിലയിൽ ലഭ്യമാണ്.
എംഐടിആർ ബസ് 27,00,000 മുതലുള്ള ആകർഷകമായ വിലയിൽ ലഭ്യമാണ്.
വാണിജ്യ വാഹന രംഗത്ത് ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ശൃംഖലകളിലൊന്നാണ് അശോക് ലേയ്ലൻഡിനുള്ളത്. 1700-ൽ അധികം പ്രത്യേക ഔട്ട്ലെറ്റുകളുള്ള ഇതിൻറെ ശക്തമായ ശൃംഖല, പ്രധാന ഹൈവേകളിൽ ഓരോ 75 കിലോമീറ്ററിലും ഒരു അംഗീകൃത സർവീസ് സെൻറർ ഉറപ്പാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.