- Trending Now:
കൊച്ചി: ക്ലിയോസ്പോർട്സ് സംഘടിപ്പിച്ച പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ ഉത്തരാഖണ്ഡ് ഡെഹ്റാഡൂൺ സ്വദേശി അർജുൻ പ്രധാൻ ജേതാവായി. 2 മണിക്കൂർ 32 മിനിറ്റ് 50 സെക്കൻഡിലാണ് 41 കാരനായ സൈനികൻ അർജുൻ 42.195 കിമീ ഓടിത്തീർത്തത്. 2 മണിക്കൂർ 36 മിനിറ്റ് 7 സെക്കൻഡിൽ ഓടിയെത്തിയ വിപുൽ കുമാർ, 2 മണിക്കൂർ 40 മിനിറ്റ് 42 സെക്കൻഡിൽ ഓടിയെത്തിയ വിനോദ് കുമാർ എസ് എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ ഒന്നാമതെത്തിയ അർജുൻ പ്രധാന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കെഎംആർഎൽ എംഡി ലോകനാഥ് ബെഹറ എന്നിവർ ചേർന്ന് സമ്മാനം നൽകുന്നു. ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ സമീപം
വനിതകളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ജ്യോതി ശങ്കർ റാവ് ഗവാതെ 3 മണിക്കൂർ 17 മിനിറ്റ് 31 സെക്കൻഡിൽ ഒന്നാമതെത്തി. 3 മണിക്കൂർ 17 മിനിറ്റ് 38 സെക്കൻഡിൽ പൂർത്തിയാക്കിയ അശ്വിനി മദൻ ജാദവ്, 3 മണിക്കൂർ 18 മിനിറ്റ് 58 സെക്കൻഡിൽ ഓടിത്തീർത്ത ആസ ടി.പി എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലെ വനിതാ വിഭാഗം ജേതാവ് ജ്യോതി ഗവാതെക്ക് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, എക്സിക്യുട്ടിവ് ഡയറക്ടർ ശാലിനി വാര്യർ, ആസ്റ്റർ മെഡ്സിറ്റി കൊച്ചിയിലെ ഡോ. ഡോ. ജോൺസൺ കെ വർഗീസ് എന്നിവർ സമ്മാനം കൈമാറുന്നു. കെഎംആർഎൽ എംഡി ലോകനാഥ് ബെഹറ, നടി സാനിയ ഈയപ്പൻ എന്നിവർസമീപം
മറ്റ് മാരത്തൺ വിജയികൾ
21.097 കിമീ ഹാഫ് മാരത്തൺ
പുരുഷ വിഭാഗം ഒന്നാം സ്ഥാനം- ഷെറിൻ ജോസ്- എടുത്ത സമയം- 1 മണിക്കൂർ 14 മിനിറ്റ് 36 സെക്കൻഡ്
രണ്ടാം സ്ഥാനം- അങ്കുർ കുമാർ (01:21:07)
മൂന്നാം സ്ഥാനം- ജോൺ പോൾ സി (01:23:07)
വനിതാ വിഭാഗം ഒന്നാം സ്ഥാനം- റീബ അന്ന ജോർജ് (01:39:38)
രണ്ടാം സ്ഥാനം- ഗായത്രി ജി (01:47:25)
മൂന്നാം സ്ഥാനം- ഗൗരി എസ് (02:00:34)
10 കിമീ റേസ്
പുരുഷ വിഭാഗം ഒന്നാം സ്ഥാനം- ആനന്ദ്കൃഷ്ണ കെ (00:35:15)
രണ്ടാം സ്ഥാനം- മനോജ് ആർ.എസ് (00:35:49)
മൂന്നാം സ്ഥാനം- അജിത് കെ (00:36:41)
വനിതാ വിഭാഗം ഒന്നാം സ്ഥാനം- ശ്വേത കെ (00:42:34)
രണ്ടാം സ്ഥാനം- നിത്യ സി.ആർ (00:44:14)
മൂന്നാം സ്ഥാനം- ആര്യ ജി (00:47:12)
സമ്മാനദാനച്ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കെഎംആർഎൽ എംഡി ലോകനാഥ് ബെഹറ, കോസ്റ്റ് ഗാർഡ് ഡിഐജി എൻ. രവി, സിനിമ താരം സാനിയ ഈയപ്പൻ, ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, സിഎഫ്ഒ വെങ്കട്ട്രാമൻ വെങ്കട്ടേശ്വരൻ, എക്സിക്യുട്ടിവ് ഡയറക്ടർ ശാലിനി വാരിയർ, മുൻ എക്സിക്യുട്ടിവ് ഡയറക്ടർ അശുതോഷ് ഖജൂരിയ, മാരത്തണിന്റെ ഔദ്യോഗിക മെഡിക്കൽ ഡയറക്ടറും ആസ്റ്റർ മെഡ്സിറ്റി എമർജൻസി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. ജോൺസൺ കെ വർഗീസ് തുടങ്ങിയവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് പിന്തുണയുമായി ടൂറിസം വകുപ്പ്... Read More
മഹാരാജാസ് ഗ്രൗണ്ടിൽ പുലർച്ചെ 4 മണിക്ക് ഫെഡറൽ ബാങ്ക് സിഎംഒ എം.വി.എസ്. മൂർത്തി, ഒളിമ്പ്യൻമാരായ ഒ.പി. ജയിഷ, ടി. ഗോപി എന്നിവർ ചേർന്ന് മാരത്തൺ ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യകരവും സക്രിയവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായതിൽ ഏറെ അഭിമാനമുണ്ടെന്ന് എം.വി.എസ്. മൂർത്തി പറഞ്ഞു. സമൂഹത്തിൽ ക്രിയാത്മകമായ മാറ്റം കൊണ്ടുവരുന്ന ഉദ്യമങ്ങളെ പിന്തുണയ്ക്കുക എന്നത് ഒരു ബാങ്ക് എന്ന നിലയിൽ തങ്ങളുടെ കടമയാണ്. ഈ മാരത്തൺ അതിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഉദ്യമങ്ങൾക്ക് ഭാവിയിലും പിന്തുണ നൽകുമെന്നും ഫെഡറൽ ബാങ്ക് സിഎംഒ കൂട്ടിച്ചേർത്തു.
നാല് വിഭാഗങ്ങളിലായി നടന്ന മാരത്തണിൽ 20 സംസ്ഥാനങ്ങളിൽ നിന്നും 6000-ലേറെ പേർ പങ്കെടുത്തു. സംസ്ഥാന ടൂറിസം വകുപ്പ്, കേരള പോലീസ്, കെഎംആർഎൽ, ജിസിഡിഎ, ഇൻഫോപാർക്ക് കൊച്ചി, സ്മാർട്സിറ്റി കൊച്ചി എന്നിവയുടെ സഹകരണത്തോടെ ആസ്റ്റർ മെഡ്സിറ്റി കൊച്ചി, കേരളത്തിലെ പ്രമുഖ ബ്രാൻഡുകളായ നെസ്റ്റ് ഗ്രൂപ്പിന്റെ ഗോൾഡൻ വാലി, എൻജ്യൂസ് (NJUZE) വികെസി ഗ്രൂപ്പിന്റെ ഡിബോംഗോ എന്നിവയുടെ പങ്കാളിത്തത്തിലാണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.