ഫെയ്സ് റോളർ അടുത്തിടയ്ക്ക് ട്രെൻഡിങ്ങ് ആണെങ്കിലും, 17-ആം നൂറ്റാണ്ട് മുതൽ ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഫെയ്സ് റോളറുകൾ ഉപയോഗിക്കുന്നു. ജെയ്ഡ് അല്ലെങ്കിൽ റോസ് ക്വാർട്സ് പോലുള്ള കല്ലുകൾ കൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നത്, രക്തചംക്രമണം വർധിപ്പിക്കാനും മുഖത്തെ പിരിമുറുക്കം ലഘൂകരിക്കാനും ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാനും സഹായിക്കും.നിങ്ങൾക്ക് നഷ്ടപ്പെട്ട മിനുസമാർന്നതും യുവത്വമുള്ളതുമായ ചർമ്മം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കുന്നു .
ഫേസ്റോളറിന്റെ ഗുണങ്ങൾ
- ഫേസ് റോളർ രക്തയോട്ടം കൂടുന്നതിന് സഹായിക്കും. ഇത് ത്വക്കിന്റെ ഇരുളിച്ചയും ചുളിവുകളും മാറ്റാനും നല്ലതാണ്.
- കണ്ണുകൾ വീങ്ങിയിരിക്കുന്നത് കുറയ്ക്കാൻ ഫേസ് റോളർ നല്ലതാണ്. ഐസ്ബാഗ്സിനോട് ഇനി ഗുഡ്ബൈ പറയാം. ഇതിനൊപ്പം റഗുലർ ഐ ക്രീമും ഉപയോഗിക്കണം.
- ഫേസ്റോളർ ഒന്ന് തണുപ്പിച്ച ശേഷം ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതാണ്. എങ്കിൽ ഐസ്പാക്കിന് പകരം ഇത് ഉപയോഗിക്കാം.
- മുഖത്ത് ക്രീമോ സിറമോ പുരട്ടിയ ശേഷം ഫേസ് റോളർ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
- ആന്റിബാക്ടീരിയൽ സിറം ഉപയോഗിച്ച് ഫേസ് റോളർ ക്ലീൻ ചെയ്യാൻ മറക്കേണ്ട.
- അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മസ്സാജ് ചെയ്യുന്നതാണ് നല്ലത്. കൂടുതൽ സമയം വേണ്ട.
- താടിയുടെ അടുത്ത് നിന്ന് കവിളിലേയ്ക്ക് എന്ന രീതിയിൽ മുകളിലേയ്ക്ക് വേണം മസാജ് ചെയ്യാൻ.
എങ്ങനെ ഉപയോഗിക്കാം
ദിവസേന 5-10 മിനിറ്റ് നേരം മുഖം നല്ലവണ്ണം വൃത്തിയാക്കിയതിന് ശേഷം സെറമോ ക്രീമുകളോ പുരട്ടിയതിന് ശേഷം ഉപയോഗിക്കാം.
മുഖസൗന്ദര്യം വർധിപ്പിക്കുവാൻ പ്രകൃതിദത്തമാർഗം നോക്കാം... Read More
ബ്യൂട്ടി ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.