Sections

റേഷൻ കട സ്ഥിരം ലൈസൻസി നിയമനം: അപേക്ഷ 27 വരെ

Wednesday, Nov 08, 2023
Reported By Admin
Ration Shop License

പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ 95-ാം നമ്പർ റേഷൻ കടക്ക് പട്ടികജാതി സംവരണത്തിൽ കേരള ടാർജറ്റ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ 2021 ലെ മാനദണ്ഡപ്രകാരം സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷിക്കാം. വാണിയംകുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ മാന്നന്നൂർ പ്രദേശത്തെ 95-ാം നമ്പർ റേഷൻ കടയിലേക്കാണ് നിയമനം.

യോഗ്യതകൾ:

  • അപേക്ഷകർക്ക് ജനുവരി ഒന്നിന് 21 പൂർത്തീകരിച്ചിരിക്കണം. 62 വയസ് കവിയരുത്.
  • എസ്.എസ്.എൽ.സി പാസായിരിക്കണം.
  • ന്യായവിലാ ഷോപ്പ് ഉടമസ്ഥൻ ആകുന്നതിനുതകുന്ന ശാരീരികവും മാനസികവുമായ പ്രാപ്തിയുള്ളവർ ആയിരിക്കണം.
  • വിജ്ഞാപന തീയതിക്ക് മുമ്പ് തുടർച്ചയായി മൂന്നു വർഷം എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/നഗരസഭ പ്രദേശത്തെ സ്ഥിരതാമസക്കാരനായിരിക്കണം. അതേ വാർഡിലെ താമസക്കാരനായ അപേക്ഷകന് മുൻഗണന.
  • പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട എഫ്.പി.എസുകളുടെ ലൈസൻസിനുള്ള അപേക്ഷകർ എഫ്.പി.എസ് ഉൾപ്പെടുന്ന താലൂക്കുകളിലെ സ്ഥിരതാമസക്കാരനായിരിക്കണം.
  • തദ്ദേശസ്ഥാപനത്തിലെ സ്ഥിരതാമസക്കാരനായ അപേക്ഷകന് മുൻഗണന.
  • അപേക്ഷകൻ ഫുൾടൈം/പാർട്ട് ടൈം സർക്കാർ ജീവനക്കാരനാകാൻ പാടില്ല.
  • അപേക്ഷകൻ പൊതുമേഖല സ്വകാര്യ സഹകരണ മേഖലകളിൽ നിന്നും ശമ്പളം കൈപ്പറ്റുന്ന വ്യക്തിയാവാൻ പാടില്ല.
  • സ്ഥിരമായ ഏതെങ്കിലും പ്രവർത്തിക്ക് സർക്കാർ നിയോഗിക്കുന്ന, സർക്കാരിൽ നിന്ന് ഹോണറേറിയം ലഭിക്കുകയോ ചെയ്യുന്ന വ്യക്തി അപേക്ഷിക്കരുത്.
  • നിലവിൽ എഫ്.ബി.എസ് ലൈസൻസി ആയിട്ടുള്ളവരുടെ കുടുംബാംഗങ്ങൾ അപേക്ഷിക്കരുത്

അപേക്ഷകൾ നവംബർ 27 ന് വൈകിട്ട് മൂന്നിനകം ഓഫീസിൽ നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

  • താലൂക്ക് സപ്ലൈ ഓഫീസ്, ആലത്തൂർ- 04922-222325, 9188527388.
  • താലൂക്ക് സപ്ലൈ ഓഫീസ, ചിറ്റൂർ- 04923-222329, 9188527389.
  • താലൂക്ക് സപ്ലൈ ഓഫീസ, ഒറ്റപ്പാലം- 0466-2244397, 9188527386.
  • താലൂക്ക് സപ്ലൈ ഓഫീസ, പാലക്കാട്- 0491-2536872, 9188527391.
  • ജില്ലാ സപ്ലൈ ഓഫീസ, പാലക്കാട്- 0491-2505541

സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.