Sections

വിവിധ ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷിക്കാം

Tuesday, May 09, 2023
Reported By Admin
Job Offer

നിയമനങ്ങൾക്കായി അപേക്ഷിക്കാം


അതിഥി അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുളള അഭിമുഖം 2023 മേയ് 18 രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. യു.ജി.സി. നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗോർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം മേയ് 18 രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

മണലൂർ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് മെയ് 15ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മണലൂർ ഗവ. ഐടിഐയിൽ വെച്ച് ഇൻർവ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യത എംബിഎ അല്ലെങ്കിൽ ബിബിഎ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ / എക്ണോമിക്സ് ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോടൊപ്പം ബിരുദം/ ഡിപ്ലോമയും ഡി.ജി.ഇ.റ്റി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് എംബ്ലോയബിലിറ്റി സ്കിലുകളിൽ പരിശീലനവും. അതോടൊപ്പം അപേക്ഷകർ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കിൽസ് കൂടാതെ ബേസിക് കമ്പ്യൂട്ടർ പ്ലസ് ടു / ഡിപ്ലോമ ലെവൽ എന്നിവ പഠിച്ചിരിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് - 0487 2620062

നഴ്സിംഗ് അസിസ്റ്റന്റ് ഒഴിവ്

ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐ.സി.യുവിലേക്ക് നഴ്സിംഗ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സമാന മേഖലയിൽ കുറഞ്ഞ് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവരുടെ കൂടിക്കാഴ്ച മെയ് പത്ത് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് കാര്യാലയത്തിൽ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ബ്രോങ്കോസ്കോപ്പി തീയേറ്ററിൽ പ്രവർത്തിപരിചയമുള്ളവർക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 0495 2359645.

കെമിസ്റ്റ് ഒഴിവ്

ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത കെമിസ്റ്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 850 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി.എസ്.സി കെമിസ്ട്രിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി : 2023 ജനുവരി ഒന്നിന് 18 നും 41 വയസ്സിനും ഇടയിൽ (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് ഇരുപതിനകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370179.

യോഗ ഇൻസ്ട്രക്ടർ അഭിമുഖം

ആയൂർവേദകോളേജ് സ്വസ്ഥവൃത്ത വകുപ്പിൽ യോഗ ഇൻസ്ട്രക്ടറുടെ താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 16ന് രാവിലെ 11.30ന് ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ബിഎൻവൈഎസ് അല്ലെങ്കിൽ യോഗയിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ യോഗ ആൻഡ് നാച്ചുറോപതി ടെക്നീഷ്യൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 11ന് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഡെസ്റ്റിനേഷൻ മാനേജരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡെസ്റ്റിനേഷൻ മാനേജരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.ബി.എ ടൂറിസം/എം കോം ഫിനാൻസ്/ എൽ.എൽ.ബി പ്രായപരിധി : 35 വയസ്സ്. അപേക്ഷകൾ സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, മാനാഞ്ചിറ കോഴിക്കോട് - 01 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 20 വൈകീട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്ക് : 0495-2720012

ഡസൈക്യാട്രിസ്റ്റ് ഒഴിവ്

ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) സൈക്യാട്രിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം / സൈക്യാട്രിയിൽ ഡി.എൻ.ബി / ഡി.പി.എം. ശമ്പളം :-57525/- പ്രായം : 2023 ജനുവരി ഒന്നിന് 18-41 വയസ്സ്. തത്പരരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 12ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2376179

മെഡിക്കൽ ഓഫീസർ ഒഴിവ്

ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസറെ അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖത്തിന് ക്ഷണിച്ചു. യോഗ്യത : പെർമനന്റ് ടി.സി.എം.സി രജിസ്ട്രേഷനോട് കൂടിയ എം.ബി.ബി.എസ്. പ്രായ പരിധി : 2023 ഏപ്രിൽ മുപ്പതിന് അറുപത് വയസ്സ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 15 രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പും (തിരിച്ചറിയൽ രേഖ ഉൾപ്പെടെ) സഹിതം കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370494.

നിയമനം നടത്തുന്നു

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയ്ക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : ബി. എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി അല്ലെങ്കിൽ ബി. എസ് സി സയൻസ് ബിരുദവും ബാർക്കിൽ (BARC) നിന്നും ഡി.എം.ആർ.ഐ.ടിയും. പ്രതിഫലം : പ്രതിമാസം 40000/- രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 11 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

താൽകാലിക നിയമനം

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസേർച്ചിലേക്ക് ലെക്ച്ചറർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് മെയ് 12 ന് രാവിലെ 10ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വച്ചു വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത എം ബി ബി എസ്. യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0490 2399207. ഇമെയിൽ www.mcc.kerala.gov.in

പാർട് ടൈം ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പരപ്പനങ്ങാടി നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയന വർഷത്തിൽ അന്തേവാസികൾക്ക് ട്യൂഷൻ നൽകുന്നതിനു പാർട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ ടി.ടി.എസ്, ബി.എഡ് യോഗ്യതയുള്ള തദ്ദേശവാസികളായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മെയ് 20നുള്ളിൽ തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ബന്ധപ്പെട്ട സിർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ബന്ധപ്പെടാം. ഫോൺ: 6282522132, 8848505020.

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

നീലംപേരൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പിയും രണ്ടു വർഷത്തെ സേവന പരിചയവുമാണ് യോഗ്യത. മെയ് 15-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 0477 2710610.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.