- Trending Now:
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ് യുഎം) ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാമായ (എഫ് ഡിപി) 'മേക്കർ സ്പ്രിൻറി' ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിൽ മികവുറ്റ പ്രായോഗിക പരിശീലനം നല്കാൻ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.
മെയ് 18 മുതൽ 22 വരെ ടെക്നോപാർക്ക് ഫേസ് വൺ കാമ്പസിലെ ഫാബ് ലാബ് കേരള ട്രിവാൻഡ്രത്തിലാണ് അഞ്ചു ദിവസത്തെ പരിശീലന പരിപാടി.
ലേസർ കട്ടിംഗ്, പിസിബി മില്ലിംഗ്, വിനൈൽ കട്ടിംഗ്, 3ഡി പ്രിൻറിംഗ്, വുഡ് സിഎൻസി എന്നിവയുൾപ്പെടെയുള്ള പ്രധാന ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിലെ പ്രായോഗിക പരിശീലനം ഇതിലൂടെ ലഭ്യമാകും. പരിപാടിയിൽ പങ്കെടുന്നവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി മാറ്റുന്നതിനുള്ള സഹായവും ലഭിക്കും.
ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിൽ മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കെഎസ് യുഎം സർട്ടിഫിക്കറ്റ് ലഭിക്കും.
രജിസ്ട്രേഷന്: ksum.in/maker-sprint.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.