Sections

കേരളത്തിലെ സംരംഭ മേഖലയ്ക്ക് പ്രോല്‍സാഹനം; ബിസിനസ് അവാര്‍ഡിന് അപേക്ഷിക്കാം

Friday, Nov 04, 2022
Reported By admin
award

കേരളത്തില്‍ നിന്നും, ബിസിനസിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ആദരിക്കുക...

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) , കേരള സ്റ്റേറ്റ് കൗണ്‍സില്‍, പ്രഥമ മെയ്ഡ് ഇന്‍ കേരള - 2022 അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്നും, ബിസിനസിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അസാധാരണമായ പ്രവര്‍ത്തന മികവ് കാഴ്ച വെക്കുന്ന കോര്‍പറേറ്റുകളെ പ്രോത്സാഹിപ്പിക്കുക, മറ്റുള്ളവര്‍ക്ക് കൂടുതല്‍ ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കുക എന്നതും ഫിക്കിയുടെ ഈ അഭിമാന പദ്ധതിയുടെ ലക്ഷ്യമാണ്.

കേരളത്തില്‍ നിന്നുള്ള നിരവധി ബ്രാന്‍ഡുകള്‍, രാജ്യത്തിനകത്തും, വിദേശ രാജ്യങ്ങളിലും വര്‍ഷങ്ങളായി അറിയപ്പെടുന്നുണ്ടെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ദീപക് അസ്വാനി പറഞ്ഞു. ഉല്പന്നങ്ങളുടെ ഗുണമേന്മ, വിജയകരമായ മാര്‍ക്കറ്റിങ്, സ്ഥിരോത്സാഹം എന്നിവയുടെ ഫലമാണിത്. കേരളത്തിലെ ഈ സംരംഭകര്‍ അവരുടെ അസാധാരണമായ ഈ പ്രവര്‍ത്തനമികവിന്റെ പേരില്‍ അംഗീകാരം അര്‍ഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളില്‍ നിന്നും അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്നതിനായി നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അപേക്ഷകള്‍ ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ ക്ഷണിച്ചിട്ടുണ്ട്. വ്യവസായ-വാണിജ്യ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഉന്നതതല ജൂറിയാണ് വിവിധ മേഖലകളില്‍ നിന്നും അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. വിദ്യഭ്യാസം, ആരോഗ്യം-വെല്‍നസ്, ഐടി, വിനോദ സഞ്ചാരം, ഭക്ഷ്യ -കാര്‍ഷിക മേഖല, ടെക്‌സ്‌റ്റൈല്‍സ്, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നീ മേഖലകളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഏറ്റവും മികച്ച കോര്‍പറേറ്റ്, ചെറുകിട-ഇടത്തരം സ്ഥാപനം, ഏറ്റവും മികച്ച പൊതു മേഖലാ സ്ഥാപനം എന്നിവയ്ക്കും അവാര്‍ഡ് നല്‍കും.

കൊച്ചിയിലെ ലെ-മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍, ഡിസംബര്‍ 10 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സീനിയര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ-വാണിജ്യ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാം.

സാവിയോ മാത്യു, ഹെഡ് കേരള സ്റ്റേറ്റ് കൗണ്‍സില്‍ - 9895759648
പ്രീതി മേനോന്‍, സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ - 9847198809

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.