Sections

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നു; കാരണമറിയേണ്ടേ? 

Thursday, Nov 03, 2022
Reported By admin
google

നിലവില്‍ ഗൂഗിള്‍ മാപ്പ് ആപ്പില്‍ തന്നെ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും

സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കാന്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നേര്‍കാഴ്ച പോലെ യാത്രക്കാര്‍ക്ക് റോഡിന് ഇരുവശമുള്ള കാഴ്ചകള്‍ കാണാന്‍ സഹായിക്കുന്നതാണ് സ്ട്രീറ്റ് വ്യൂ ആപ്പ്. 2023 മാര്‍ച്ചോടെ ഈ ആപ്പ് പിന്‍വലിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ആപ്പ് ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

ഗൂഗില്‍ മാപ്പില്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ യാത്രക്കാരന്റെ ആവശ്യാനുസരണം സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് അവതരിപ്പിച്ചത്. സ്ഥലങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സഹായിക്കുന്ന 360 ഡിഗ്രി ഇമേജറി അടക്കം വിവിധ ഫീച്ചറുകള്‍ അടങ്ങുന്നതാണ് ഈ ആപ്പ്.

നിലവില്‍ ഗൂഗിള്‍ മാപ്പ് ആപ്പില്‍ തന്നെ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും. 360 ഡിഗ്രി ഇമേജറി അടക്കം യാത്രക്കാരന്റെ സൗകര്യം അനുസരിച്ചുള്ള എല്ലാ ഫീച്ചറുകളും ഇതില്‍ ഉണ്ട്. അതിനാല്‍ പ്രത്യേക ആപ്പ് അപ്രധാനമാണ് എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.