Sections

ലാബ് ടെക്‌നീഷ്യൻ, ഫിനാൻസ് കം അക്കൗണ്ടസ് ഓഫീസർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡെലിവെറി ബോയി തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Mar 07, 2024
Reported By Admin
Job Offers

ഡെലിവെറി ബോയ് നിയമനം

കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്) ന്റെ തിരുവനന്തപുരം ജില്ലയിലെ ആനയറ ബേസ് സ്റ്റേഷനിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളതും, സ്വന്തമായി ഇരുചക്രവാഹനവും ലൈസൻസുള്ളതും 18നും 36നും മധ്യേ പ്രായമുള്ളതുമായ രണ്ട് ഡെലിവറി ബോയ്സ് നെ നിയമിക്കുന്നു. മാർച്ച് 11ന് രാവിലെ 10ന് തിരുവനന്തപുരം, ആനയറ വേൾഡ് മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മത്സ്യഫെഡ് ബേസ് സ്റ്റേഷനിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ വയസ്, ജാതി, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ ഓണർഷിപ്പ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

വാക്-ഇൻ-ഇൻറർവ്യൂ

തൃപ്പൂണിത്തുറ ഗവ ആയൂർവേദ കോളേജ് ആശുപത്രി ലാബിൽ ഡിഎംഎൽടി കോഴ്സ് പാസായ ഉദ്യോഗാർഥികളെ ഒരു വർഷത്തേക്ക് വേതന രഹിത അപ്രൻറീസ് ആയി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നല്കുന്ന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത : പ്രായം 35 വയസ്സിൽ താഴെ ആയിരിക്കണം, ഡിഎംഎൽടി ( സർക്കാർ അംഗീകൃത കോഴ്സ് ). താത്പര്യമുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 20 ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 2776043 എന്ന നമ്പറിലോ, ആശുപതി ഓഫീസിൽ നിന്നും നേരിട്ടോ അറിയുവാൻ സാധിക്കുന്നതാണ്

വാക്ക് ഇൻ ഇന്റർവ്യൂ 18ന്

ജില്ലാ ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ ഓഫീസിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫോർ പിഎംഎംവിവൈ വർക്ക്സ് തസ്തികയിലേക്ക് കരാർ നിയമം നടത്തുന്നു. യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. വേതനം 18000 രൂപ. പ്രായപരിധി- 18 - 40 വയസ്. ഡാറ്റാ മാനേജ്മെന്റ്, ഡോക്യുമെന്റേഷൻ, വെബ് ബെയ്സ്ഡ് റിപ്പോർട്ടിങ് തുടങ്ങിയവയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ മാർച്ച് 18ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തി എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പങ്കെടുക്കണം. ഫോൺ: 0487 2361500.

കോർഡിനേറ്റർ നിയമനം

മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ഓരോ കോ-ഓർഡിനേറ്റർമാരെ വീതം താൽക്കാലികമായി നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം. പ്രതിമാസം വേതനം 15000 രൂപ പരമാവധി യാത്രബത്ത 5000 രൂപയുമാണ്. പ്ലസ്ടു/ വി.എച്ച്.എസ്.സി അടിസ്ഥാന യോഗ്യതയുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്. Fishing Craft, Gear എന്നിവ വിഷയമായി വി.എച്ച്.എസ്.സി. / ഇതര കോഴ്സുകൾ പഠിച്ചവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മത്സ്യവകുപ്പിന്റെ മറൈൻ പ്രൊജക്ടുകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ 2024 മാർച്ച് 11 തിങ്കളാഴ്ചയും, കൊല്ലം ജില്ലയിലെ അപേക്ഷകൾ 2024 മാർച്ച് 12 ചൊവ്വാഴ്ചയും രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗം എന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖലാ ഓഫീസിൽ (കാന്തി, ജി.ജി.ആർ.എ - 14 എ.റ്റി.സി 82/258, സമദ് ഹോസ്പറ്റിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം - 695035) നേരിട്ട് വാക്-ഇൻ-ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.

ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 35,000 രൂപയാണ് വേതനം. ഫിനാൻസ് മാനേജ്മെന്റ്, കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 01.01.2024ൽ 58 വയസിൽ താഴെയായിരിക്കണം. കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയം വേണം. നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിന്റെ നാലാംനിലയിൽ 14നാണ് ഇന്റർവ്യൂ. രാവിലെ 9.30നും 10നും ഇടയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കും. 11.30ന് അഭിമുഖം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in.

ലാബ് ടെക്നീഷ്യൻ ഒഴിവ്

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ഡി.എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822225347.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.