- Trending Now:
കണ്ണർ: സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കാർ ലോൺ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി ഏഴ് ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക.
അപേക്ഷകർ 18 നും 60 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വരുമാന പരിധി ആറ് ലക്ഷവും ജാമ്യം നിൽക്കുന്ന ഉദ്യോഗസ്ഥന് ഏറ്റവും കുറഞ്ഞത് ആറ് വർഷത്തെ സർവീസ് ബാക്കിയുള്ളവരുമായിരിക്കണം. അപേക്ഷകർക്ക് വാഹനം ഓടിക്കുവാനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. ഒമ്പത് ശതമാനം പലിശ നിരക്കിൽ 60 തുല്യ മാസ ഗഡുക്കളായി (പിഴ പലിശയുണ്ടെങ്കിൽ അതും സഹിതം) തിരിച്ചടക്കണം.
തുകക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2705036, 9400068513.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.