Sections

പ്രവാസി പുനരധിവാസ വായ്പ പദ്ധതിയ്ക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Wednesday, Aug 09, 2023
Reported By Admin
Norka Roots

പ്രവാസി പുനരധിവാസവായ്പാ പദ്ധതി


കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട് സുമായി ചേർന്ന് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പ പദ്ധതിയ്ക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ തൊഴിൽ രഹിതരും 18 നും 60 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. നൽകുന്ന വായ്പയുടെ 15 ശതമാനം ബാക്ക് എൻഡഡ് സബ്സിഡിയായും തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകർക്ക് ആദ്യത്തെ നാല് വർഷ കാലത്തേക്ക് മൂന്ന് ശതമാനം പലിശ സബ് സിഡിയായും നോർക്ക റൂട്ട്സ് അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനമനുസരിച്ചാണ് വായ്പ. ആറ് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള അപേക്ഷകർക്ക് അഞ്ച് ലക്ഷം രൂപയും, അതിനു മുകളിൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 10 ലക്ഷം രൂപയും, 15 മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നൽകുക. കൃത്യമായി തവണ സംഖ്യകൾ തിരിച്ചടക്കുന്നവർക്ക് നോർക്ക സബ്സിഡി പരിഗണിക്കുമ്പോൾ വായ്പയുടെ പലിശ നിരക്ക് നാല് മുതൽ ആറ് ശതമാനം വരെയും, തിരിച്ചടവ് കാലയളവ് അഞ്ച് വർഷവുമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.

താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ് ഉള്ളടക്കം ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും നോർക്ക റൂട്സിന്റെ വെബ് സൈറ്റ് വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷകൾ രജിസ് ട്രേഷൻ നടത്തേണ്ടതിനാൽ ജില്ലാ ഓഫീസിൽ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റ് വിവരങ്ങൾ ഹാജരാക്കണം. ഫോൺ: 04972705036, 9400068513.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.