Sections

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പി.എം.എഫ്.എം.ഇ. പദ്ധതിയിലേക്ക് അപേക്ഷിക്കാം

Thursday, Jun 22, 2023
Reported By Admin
PMFME

പി.എം.എഫ്.എം.ഇ. പദ്ധതി; അപേക്ഷ ക്ഷണിച്ചു


കോട്ടയം: കാർഷിക, ഭക്ഷ്യസംസ്ക്കരണ മേഖലയിലെ ചെറുസംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പി.എം.എഫ്.എം.ഇ. പദ്ധതിയിലേക്ക് അപേക്ഷിക്കാം. 35 ശതമാനം (പരമാവധി 10 ലക്ഷം രൂപ) സബ്സിഡി ലഭിക്കുന്ന പദ്ധതിയിൽ 10 ശതമാനം ഗുണഭോക്തൃ വിഹിതവും ബാക്കി ബാങ്ക് വായ്പയുമാണ്. പ്രവർത്തനമൂലധനത്തിന് ഒ.എഫ്.ഒ.ഇ. പദ്ധതി പ്രകാരം പരമാവധി ആറ് ശതമാനം വരെ പലിശ സബ്സിഡി ലഭിക്കും. വിശദവിവരത്തിന് ഫോൺ: കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം-91884017075, കോട്ടയം താലൂക്ക് വ്യവസായ ഓഫീസ്-9446367985, ചങ്ങനാശേരി താലൂക്ക് വ്യവസായ ഓഫീസ്-9446984246, വൈക്കം താലൂക്ക് വ്യവസായ ഓഫീസ്-9961510402, കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസ് - 9447124668, മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസ്-9446508883.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.