Sections

പുതിയ 17 സീരീസ് ഐഫോണുകൾക്ക് ക്രോമയിൽ പ്രീ-ബുക്ക് സൗകര്യം

Friday, Sep 12, 2025
Reported By Admin
Apple iPhone 17 Series Pre-Booking at Croma

കൊച്ചി: ആപ്പിളിൻറെ പുതിയ ഐഫോൺ 17 നിരയിലെ ഫോണുകളായ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, അൾട്രാ-തിൻ ഐഫോൺ എയർ എന്നിവ എല്ലാ ക്രോമ സ്റ്റോറുകളിലും ലഭ്യമാകും. രാജ്യത്തെ 206 നഗരങ്ങളിലായുള്ള 574 ക്രോമ സ്റ്റോറുകളിലും ഓൺലൈനായി www.croma.com എന്ന വെബ്സൈറ്റിലും ഐഫോൺ 17 സീരീസ് ഫോണുകൾ പ്രീ-ബുക്കിംഗ് ചെയ്യാവുന്നതാണ്. ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് എസ്ഇ 3, എയർപോഡ്സ് പ്രോ 3 എന്നിവയുടെ പ്രീ-ബുക്കിംഗും ക്രോമയിൽ ലഭ്യമാണ്.

ഐഫോൺ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12 ന് വൈകുന്നേരം 5:30 ന് ആരംഭിക്കും. ഐഫോണുകൾ സെപ്റ്റംബർ 19 രാവിലെ 8:00 മുതൽ ലഭ്യമാകും. വാച്ചുകളുടെയും എയർപോഡുകളുടെയും പ്രീ-ഓർഡറുകൾ ആരംഭിച്ചു. സെപ്റ്റംബർ 19 രാവിലെ 8:00 മുതൽ ഉത്പന്നങ്ങൾ ലഭ്യമാകും.

വലിയ ഡിസ്പ്ലേകൾ, എ19-സീരീസ് ചിപ്പുകൾ, അപ്ഗ്രേഡുചെയ്ത സെൻറർ സ്റ്റേജ് ഫ്രണ്ട് ക്യാമറ, ഏറ്റവും പുതിയ ഡിസൈൻ, പ്രവർത്തന മികവ്, ക്യാമറയിലെ പുതുമകൾ തുടങ്ങിയ മികച്ച ഫീച്ചറുകളുമായാണ് പുതിയ ഐഫോൺ 17 നിരയിലെ ഫോണുകളെത്തുന്നത്. ഐഫോൺ 17 ന് 82,900 രൂപ, ഐഫോൺ എയറിന് 1,19,900 രൂപ, ഐഫോൺ 17 പ്രോയ്ക്ക് 1,34,900 രൂപ, ഐഫോൺ 17 പ്രോ മാക്സിന് 1,49,900 രൂപ എന്നിങ്ങനെയാണ് വിവിധ മോഡലുകളുടെ വില ആരംഭിക്കുന്നത്.

ഐഫോൺ 17ൻറെ സ്റ്റോറേജ് കപ്പാസിറ്റി ആരംഭിക്കുന്നത് 256 ജിബിയിലാണ്. ആപ്പിൾ ഒരു നോൺ-പ്രോ മോഡലിൽ ഇതാദ്യമായാണ് 6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയും പ്രോ മോഷൻ സങ്കേതികതയും അവതരിപ്പിക്കുന്നത്. 10 മിനിറ്റ് ഫാസ്റ്റ് ചാർജിലൂടെ 8 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സാധ്യമാകും. പുതിയ സെൻറർ സ്റ്റേജ് ഫ്രണ്ട് ക്യാമറ, 48 എംപി ഫ്യൂഷൻ ക്യാമറകൾ എന്നിവയാണ് ഐഫോൺ 17 ൻറെ ക്യാമറ വിഭാഗത്തിലെ പുതുമകൾ. അതേസമയം പ്രോ സീരീസിലെ ഫോണുകൾക്ക് പുതുക്കിയ ഹൊറിസോണ്ടൽ ക്യാമറ ലേഔട്ട്, എ19 പ്രോ ചിപ്പ്, ഡിസ്പ്ലേയിലും തെർമൽ വിഭാഗത്തിലും ഉള്ള മെച്ചപ്പെടുത്തലുകൾ, മറ്റ് പ്രോ-ഗ്രേഡ് അപ്ഗ്രേഡുകൾ തുടങ്ങിയ മികവുകളാണുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.