Sections

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 102 രൂപയുടെ വർധന; ഹോട്ടൽ വ്യവസായമേഖല ആശങ്കയിൽ

Wednesday, Nov 01, 2023
Reported By Admin
LPG for Commercial Use

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വീണ്ടും വില വർധിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറൊന്നിന് 102 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ നിരക്ക് 1,842 രൂപയായി വർധിച്ചു. വാണിജ്യ സിലിണ്ടറിലുണ്ടായ വില വർധനവ് ഹോട്ടൽ മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. പാചകവാതക വിലയിലുള്ള അനിയന്ത്രിതമായ വർധനവ് ഭക്ഷണവില വർധിക്കുന്നതിനും അതുവഴി സാധാരണക്കാരുടെ കീശ ചോരുന്ന അവസ്ഥയും സൃഷ്ടിക്കും.

അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.