Sections

സംരംഭകര്‍ക്ക് അവസരം; ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാനൊരുങ്ങി ആമസോണ്‍

Saturday, May 07, 2022
Reported By admin
amazon

100,000 ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നിലവില്‍ ആമസോണ്‍ എക്സ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമാണ്

 

2025 ഓടെ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള കയറ്റുമതി മൂല്യം 20 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നു. ആഗോള വ്യാപാരത്തിലെ മികച്ച ലാഭം കണക്കിലെടുത്താണ് കയറ്റുമതി ലക്ഷ്യം പുതുക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. 2015ലാണ് ആമസോണ്‍ എക്‌സ്‌പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചത്.

പ്രോഗ്രാം ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം ആമസോണ്‍ ഇന്ത്യ 1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടി. അതിനുശേഷം, ഇത് 3 ബില്യണ്‍ ഡോളറിന്റെ ക്യുമുലേറ്റീവ് എക്‌സ്‌പോര്‍ട്ടായി വികസിച്ചു. 100,000 ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നിലവില്‍ ആമസോണ്‍ എക്സ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമാണ്.

വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമാണ് ആമസോണ്‍ കയറ്റുമതിയില്‍ ഏറ്റവും ഉയര്‍ന്ന ലാഭം നേടുന്നത്. കയറ്റുമതിക്കാര്‍ക്ക് 7-14 ദിവസത്തിനുള്ളില്‍ ആമസോണ്‍ പേഔട്ടുകള്‍ നല്‍കുന്നു. ഓഫ്ലൈന്‍ കയറ്റുമതി വിപണികളില്‍ ഇത് 45 ദിവസമാണ്.

200 രാജ്യങ്ങളിലായി 18 വിപണികളിലേക്ക് ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 2025ഓടെ 10 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് ആമസോണ്‍ ഫൗണ്ടര്‍ ജെഫ് ബെസോസ് നേരത്തെ പറഞ്ഞിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.