- Trending Now:
വനിതാ സംരംഭകര്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയുമായി ആമസോണ്‍ ഇന്ത്യയും കര്‍ണാടക സര്‍ക്കാരും കൈകോര്‍ക്കുന്നു.കര്‍ണാടക സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ സൊസൈറ്റിയുമായി (കെഎസ്ആര്‍എല്‍പിഎസ്) ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചതായി ആമസോണ്‍ ഇന്ത്യ അറിയിച്ചു.
ആമസോണ്‍ സ്ഥാപകന്‍ ബിസിനസ് തന്ത്രത്തില്‍ ഭീകരനാണ്... കൊടും ഭീകരന്... Read More
ആമസോണ്‍ ഇന്ത്യ തങ്ങളുടെ വിപണിയില്‍ സഞ്ജീവിനി-കെഎസ്ആര്‍എല്‍പിഎസ് ആരംഭിക്കുമെന്ന് കമ്പനി പുറത്തുവിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു. അതിന് പുറമെ, ആയിരക്കണക്കിന് വനിതാ സംരംഭകരെ പരിശീലിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി 'സഹേലി' പ്രോഗ്രാമിന്റെ ആനുകൂല്യങ്ങള്‍ വിപുലീകരിക്കുമെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിശാലമായ വിപണി സാധ്യത ലഭ്യമാക്കുമെന്നും ആമസോണ്‍ ഇന്ത്യ അറിയിച്ചു.
കുതിച്ച് ആമസോണ്‍; അരലക്ഷത്തിലേറെ തൊഴില്‍ അവസരങ്ങള്‍ തുറന്നു... Read More
പദ്ധതിയിലൂടെ കര്‍ണാടകത്തിലെ നിരവധി വരുന്ന സ്ത്രീകള്‍ക്കും മറ്റ് സംഘടനകള്‍ക്കും ഗുണം ലഭിക്കും.സഞ്ജീവിനി-കെഎസ്ആര്‍എല്‍പിഎസുമായി സഹകരിക്കുന്ന 30,000-ത്തിലധികം വനിതാ സംരംഭകരും സ്വയം സഹായ ഗ്രൂപ്പുകളും നിര്‍മ്മിച്ച പലചരക്ക്, വീട്, ഫാഷന്‍ ഉപകരണങ്ങള്‍ ദശലക്ഷക്കണക്കിന് ആമസോണ്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഇതിലൂടെ സാധിക്കും.
ഇന്‍സ്റ്റന്റ് ഒഡി സേവനവുമായി ഐസിഐസിഐ; ആമസോണ്‍ വില്‍പ്പനക്കാര്‍ക്ക് ആശ്വാസം
... Read More
വില്‍പ്പനയ്ക്ക് പുറമെ സഹേലി തങ്ങളുടെ പങ്കാളികള്‍ക്കായി വിപുലമായ പരിശീലന പരിപാടികളും നൈപുണ്യ വികസന ശില്‍പശാലകളും നടത്തും.ഈ പരിശീലന പരിപാടികളില്‍ ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റിംഗ്, ഇമേജിംഗ്, കാറ്റലോഗിംഗ്, പാക്കേജിംഗ്, ഷിപ്പിംഗ്, ഇന്‍വെന്ററി, അക്കൗണ്ട് മാനേജ്മെന്റ്, കസ്റ്റമര്‍ സര്‍വീസിംഗ് എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍ ഉള്‍പ്പെടുന്നു. അതിന്പുറമെ, സഹേലി പ്രോഗ്രാമിലൂടെ അധിക ചെലവില്ലാതെ അസിസ്റ്റഡ് ഓണ്‍ബോര്‍ഡിംഗും മെന്റര്‍ഷിപ്പ് ഉള്‍പ്പെടെ ആകര്‍ഷകമായ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.