Sections

ആമസോണ്‍ സ്ഥാപകന്‍ ബിസിനസ് തന്ത്രത്തില്‍ ഭീകരനാണ്... കൊടും ഭീകരന്‍

Sunday, Dec 05, 2021
Reported By Admin
jeff baross

A-യില്‍ നിന്ന് Z-ലേയ്ക്കുള്ള arrow പോലും അതിനെയാണ് സൂചിപ്പിക്കുന്നത്

 

ജെഫ് ബസോസിനെ അറിയാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? ഉണ്ടാകും അല്ലേ... എന്നാല്‍ ആമസോണ്‍ എന്നു കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല എന്നു ഉറപ്പിച്ച് പറയാം. ആമസോണിനെ നിങ്ങള്‍ക്ക് സുപരിചിതമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച തലയുടെ ഉടമയാണ് ജെഫ് ബസോസ്. ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസ്. 198 ബില്യന്‍ ഡോളറാണ് ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി.

1994 ല്‍ തുടങ്ങി ഇന്ന് 2021 ല്‍ എത്തി നല്‍ക്കുമ്പോള്‍ ആമസോണില്‍ കിട്ടാത്ത ഒരു സാധനം പോലുമില്ലാത്ത സ്ഥിതിയിലേയ്ക്ക് ജെഫ്  ബസോസ് അതിനെ കൊണ്ടെത്തിച്ചിട്ടുണ്ട്. A-യില്‍ നിന്ന് Z-ലേയ്ക്കുള്ള arrow പോലും അതിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴി  അധികമാരും സാധനങ്ങള്‍ വാങ്ങാതെയിരുന്ന ആ കാലത്ത് എങ്ങനെ ആളുകളെ കൊണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിക്കുമെന്നത് ജെഫ് ബസോസ്സിന് മുമ്പിലുണ്ടായിരുന്ന വലിയൊരു ചോദ്യമായിരുന്നു.

എല്ലാ സാധനങ്ങളും ആദ്യമേ തന്നെ വില്‍ക്കാന്‍ തുടങ്ങുക എന്നത് നടപ്പുള്ള കാര്യമല്ല. അവിടെ ജെഫ് ബസോസ് ഒന്ന് വ്യത്യസ്തമായി ചിന്തിച്ചു. അങ്ങനെയാണെങ്കില്‍ ഏറ്റവും ലാഭകരമായി നഷ്ടം ഇല്ലാത്ത ഏത് സാധനം ആണ് എനിക്ക് വില്‍ക്കാന്‍ സാധിക്കുക. അങ്ങനെ 10 സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. അതില്‍ നിന്ന് ഏറ്റവും നല്ല രീതിയില്‍ നഷ്ടമില്ലാതെ വില്‍ക്കാന്‍ പറ്റുന്ന ഒരു സാധനം മാത്രം തിരഞ്ഞെടുത്തു. അങ്ങനെയാണ് ബുക്‌സ് മാത്രമായി ആമസോണ്‍ ആരംഭിക്കുന്നത്.

പക്ഷേ അത് തന്നെ എങ്ങനെയായിരുന്നു എന്ന് വെച്ചാല്‍, ഒരു കസ്റ്റമര്‍ ആമസോണില്‍ ഒരു ബുക്ക് ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ആമസോണ്‍ നേരെ പബ്ലിഷറെ  കോള്‍ ചെയ്ത്  ഒന്നെങ്കില്‍ പബ്ലിഷര്‍  കസ്റ്റമറിന്  നേരിട്ടോ, ആമസോണിലേയ്ക്ക് ആയച്ച്  പിന്നീട് അത് ആമസോണ്‍ കസ്റ്റമറിനു എത്തിച്ചുകൊടുക്കുകയും ആയിരുന്നു. ഏകദേശം ഒരാഴ്ച സമയം എടുക്കുമായിരുന്നു അന്നത്തെ കാലത്ത് ഒരു ബുക്ക് വീട്ടിലെത്താന്‍. എന്നാല്‍ ഇന്ന് 24 മണിക്കൂറിനുള്ളില്‍, അതുതന്നെ Prime Members ആണെങ്കില്‍ ആറുമണിക്കൂറിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത സാധനം വീട്ടിലെത്തും. അന്നതിന് ഒരാഴ്ച സമയം എടുത്തിരുന്നു. അങ്ങനെ പതുക്കെ പതുക്കെ, ആമസോണിലേയ്ക്ക് ഓര്‍ഡര്‍  വന്നു തുടങ്ങി .

പച്ചപിടിച്ചു വന്ന ആ സമയത്ത് വലിയൊരു പ്രശ്‌നം നേരിടേണ്ടി വന്നു. അതായിരുന്നു  മിനിമം ഓര്‍ഡര്‍. അതായത്  ചുരുങ്ങിയത് പത്ത് പുസ്തകങ്ങള്‍ എങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ മാത്രമേ ഞങ്ങള്‍ പുസ്തകങ്ങള്‍ അയക്കൂ എന്ന് പബ്ലിഷന്‍മാര്‍ നിയമം കൊണ്ടുവന്നു. കസ്റ്റമറിന് വേണ്ടി 10 പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയില്ല, ഒരു പുസ്തകം ഓര്‍ഡര്‍ ചെയ്യുന്ന കസ്റ്റമറിനെ മടക്കി അയക്കാനും പറ്റില്ല. 

പക്ഷേ ജെഫ് ബസോസ് തളര്‍ന്നുപോകാതെ വ്യത്യസ്തമായി ഒന്ന് ചിന്തിച്ചു. പത്തു പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍  ആയിരുന്നല്ലോ  പറഞ്ഞത്. ബസോസ് ചെയ്തത്  പബ്ലിഷറിന്റെ കൈയില്‍ Out of Stock ആയിട്ടുള്ള  9 പുസ്തകങ്ങളും ഒപ്പം കസ്റ്റമറിനു വേണ്ട ഒരു പുസ്തകവും ചേര്‍ത്ത് 10 പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. പബ്ലിഷേര്‍സ്  ഒരു പുസ്തകം മാത്രമായിട്ട്  അയച്ചിട്ട് ബാക്കിയുള്ള ഒന്‍പത് എണ്ണവും ഔട്ട് ഓഫ് സ്റ്റോക്ക് ആണ് വി ആര്‍ വെരി സോറി എന്ന് പറഞ്ഞു. ആമസോണ്‍ ആ പുസ്തകം കസ്റ്റമറിനു  അയക്കുകയും ചെയ്തു.

വളഞ്ഞ  രീതിയില്‍ മൂക്ക്  പിടിക്കുക എന്ന് പറയാറില്ലേ, അതുപോലെ ചിലപ്പോഴൊക്കെ കുറുക്കുവഴികളും നമ്മള്‍ തിരഞ്ഞെടുക്കേണ്ടി വരും. അതിന്  കുറച്ച് ഒന്ന് ആലോചിക്കണം. അങ്ങനെ വ്യത്യസ്തമായി ചിന്തിക്കാന്‍  കഴിയുമ്പോളാണ് സംരംഭത്തില്‍ വിജയം ഉണ്ടാക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലുള്ള തന്ത്രങ്ങളും കുറുക്കുവഴികളും ഉപയോഗിച്ച് തന്നെയാണ് ആമസോണ്‍ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് വളര്‍ന്നത്. 

ഇതുപോലെ സംരംഭത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ  നേരിടാന്‍ വ്യത്യസ്തമായി ചിന്തിക്കുകയാണെങ്കില്‍ ഉറപ്പായിട്ടും നമുക്ക് അവിടെ വിജയിക്കാന്‍ സാധിക്കും. ബിസിനസില്‍ പുതിയ പരീക്ഷണങ്ങള്‍ കൊണ്ടു വരാന്‍ ഭയപ്പെടുന്നവര്‍ക്കും ചെറിയ പരാജയങ്ങളില്‍ തളരുന്നവര്‍ക്കും ജെഫ് ബസോസിനെ കണ്ട് പഠിക്കാം. തലയില്‍ നിറയെ ബുദ്ധിയുള്ള ജെഫ് ബസോസ് സംരംഭകര്‍ക്ക് മികച്ച പ്രചോദനം തന്നെയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.