- Trending Now:
എല്ലാ വർഷവും ഡിസംബർ ഒന്നിനാണ് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. എയ്ഡ്സിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിനുള്ള ദിനമാണിത്. എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തരതലത്തിൽ അവബോധം ഉണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണം കൊണ്ടുള്ള ലക്ഷ്യങ്ങൾ. കമ്മ്യൂണിറ്റികൾ നയിക്കട്ടെ എന്നതാണ് ഈ വർഷത്തെ തീം.
ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) മൂലമുണ്ടാകുന്ന ഒരു രോഗമാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം അഥവാ എയ്ഡ്സ് (AIDS). എന്നാൽ എല്ലാ എച്ച്ഐവി കേസുകളും എയ്ഡ്സ് ഉണ്ടാക്കുന്നില്ല. രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും അണുബാധകൾക്കെതിരെ പോരാടാൻ ആ വ്യക്തിയെ കഴിവില്ലാത്തവരാക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
ലോകാരോഗ്യ സംഘടനയിലെ ജെയിംസ് ഡബ്ലിയു. ബന്നും, തോമസ് നെട്ടരും ചേർന്ന് 1987 ലാണ് ലോക എയ്ഡ്സ് ദിനമെന്ന ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനം ആയി ആചരിക്കുകയും ചെയ്തു.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലവും, രോഗിയുടെ ശരീരത്തിൽ കുത്തിവയ്പ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് മറ്റൊരാൾക്ക് ഉപയോഗിക്കുന്നതിലൂടെയും, രോഗിയുടെ രക്തം മറ്റൊരാൾക്ക് കൈമാറുന്നതിലൂടെയും, എച്ച് ഐ വി ബാധിതയായ ഗർഭിണിയുടെ ശരീരത്തിൽ നിന്ന് ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിലേക്കും വൈറസ് പകരാം.
എയ്ഡ്സിനെ പ്രതിരോധിക്കാം കൃത്യ സമയത്തെ രോഗനിർണ്ണയത്തിലൂടെയും, ചിട്ടയായ പ്രതിരോധപ്രവർത്തനങ്ങളിലൂടെയും. എഡ്സ് രോഗികളെ നികൃഷ്ടരായികണ്ട് പാടേ അവഗണിക്കുകയും അകറ്റി നിർത്തുകയും ചെയ്യുന്ന ശീലം സമൂഹത്തിൽ കണ്ടുവരുന്നുണ്ട്. അച്ഛനമ്മമാരിൽ നിന്നോ, രക്തം സ്വീകരിക്കുന്നതുവഴിയോ, ശസ്ത്രക്രിയയ്ക്ക് ശേഷമോ ഒക്കെ കുരുന്നുകൾക്ക് വരെ എച്ച്ഐവി പകർന്നുകിട്ടുകയും അവരെ സമൂഹം അകറ്റി നിർത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതു കൊണ്ടോ പരസ്പരം ഉമ്മ വെയ്ക്കുകയോ കൈ കൊടുക്കുകയോ, കെട്ടിപ്പിടുക്കുകയോ ചെയ്യുമ്പോൾ പകരുന്ന രോഗമല്ലിത്. അവരെ അകറ്റി നിർത്താതിരിക്കു, നിങ്ങളുടെ ഒരു സ്നേഹസ്പർശം മാത്രം മതി അവർക്ക് അതിജീവിക്കാൻ.
യൂറിക് ആസിഡ് ഉയരുന്നതമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും പരിഹാരങ്ങളും... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.