ഒരു കസ്റ്റമർ സെയിൽസ്മാനിൽ നിന്ന് പ്രതീക്ഷിക്കാത്ത അല്ലെങ്കിൽ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങൾ ഇങ്ങനെയാണ്:
- മോശം ഉൽപ്പന്നങ്ങൾ കസ്റ്റമറിന് നിർബന്ധിച്ച് വിൽക്കൽ. ഈ രീതിയിൽ നിൽക്കുന്ന സെയിൽസ്മാനെ ഒരിക്കലും കസ്റ്റമർ ഇഷ്ടപ്പെടുകയില്ല.
- കാര്യങ്ങൾ പരിപൂർണ്ണമായി വിശദീകരിക്കാതിരിക്കുക.
- നല്ല രീതിയിൽ വസ്ത്രം ധരിക്കാതിരിക്കുക, മോശമായ പെരുമാറ്റം കാണിക്കുക.
- അഹങ്കാരത്തോടും ധാർഷ്ട്യത്തോടും കൂടെ കസ്റ്റമറോട് സംസാരിക്കുക. ഇതൊന്നും കസ്റ്റമർ ഇഷ്ടപ്പെടാറില്ല.
- കൃത്രിമമായ സുഖിപ്പിക്കുന്ന സംഭാഷണ രീതി ഉപയോഗിക്കുക. ഇങ്ങനെ പെരുമാറുന്നത്, കുറച്ച് സമയം കഴിഞ്ഞാൽ കസ്റ്റമർക്ക് അരോജകമായി തോന്നും.
- പ്രോഡക്റ്റ് വാങ്ങാൻ അമിതമായി നിർബന്ധിക്കുക. ഇത്തരത്തിലുള്ള ഒരു സെയിൽസ്മാനെ രണ്ടാമത് വിളിക്കാൻ കസ്റ്റമർ സാധ്യതയില്ല.
- ഫോൺ വഴിയോ നേരിട്ട് ശല്യം ചെയ്യുന്ന സെയിൽസ്മാൻമാരെ കസ്റ്റമർ ഇഷ്ടപ്പെടുന്നില്ല.
- കസ്റ്റമറുടെ അഭിപ്രായം കേൾക്കാൻ തയ്യാറാകാതിരിക്കുക. അവർക്ക് തങ്ങളുടെ കാര്യങ്ങൾ മാത്രം സംസാരിക്കാൻ താൽപ്പര്യം.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

സെയിൽ രംഗത്തെ വിജയത്തിൽ സ്ഥിരോത്സാഹത്തിനുള്ള പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.