- Trending Now:
സെയിൽസിൽ ഒരാൾക്ക് ഉണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സ്ഥിരോത്സാഹം. സെയിൽസിൽ പരാജയങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന കാര്യമാണ്. പലപ്പോഴും പല നിർണായക ഘട്ടങ്ങളിലും സെയിൽസിൽ പിന്നോട്ട് അടിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ സ്ഥിരോൽസാഹമുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം പരാജയങ്ങൾ ഒരിക്കലും അവനെ വിഷമിപ്പിക്കുന്ന കാര്യമല്ല. പരാജയങ്ങളിൽ പാഠം പഠിച്ചു കൊണ്ട് മുന്നോട്ടുപോകുന്നു. ഇങ്ങനെ മുന്നോട്ടു പോകുന്ന സമയത്ത് നിങ്ങൾ പ്രതീക്ഷിക്കുന്ന കസ്റ്റമർ അല്ലെങ്കിൽ വേണ്ടപ്പെട്ട കസ്റ്റമറിൽ നിന്നും റിജെക്ഷൻ ഉണ്ടാവുക സ്വാഭാവികമാണ്. ഇങ്ങനെ ഉണ്ടാകുന്ന സമയത്ത് പലരും മനസ്സുമടിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് പോകും. സെയിൽസിന്റെ ഒരു ഭാഗമാണ് റിജക്ഷൻ എന്ന കാര്യം മനസ്സിലാക്കുക. റിജക്ഷൻ നേരിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് സ്ഥിരോത്സാഹം. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ജീവിയാണ് ചീറ്റ. പക്ഷേ ചീറ്റയെ കുറിച്ച് പറയുന്നത് ചീറ്റ ഇരയെ പിടിക്കുന്ന സമയത്ത് 10 പ്രാവശ്യം ട്രൈ ചെയ്യുമ്പോൾ രണ്ടു പ്രാവശ്യം മാത്രമാണ് ആ ഇരയെ കിട്ടാറുള്ളത്. ചീറ്റയേക്കാൾ വേഗത്തിൽ ഓടുന്ന എട്ട് ജീവികൾ ഉണ്ട് എന്നതാണ് വാസ്തവം. വേഗത കൂടിയ ജീവി ആയിരുന്നിട്ട് കൂടി എന്തുകൊണ്ട് ചീറ്റയ്ക്ക് തന്റെ ഇരയെ കിട്ടുന്നില്ല എന്ന് ചോദിക്കുമ്പോൾ മനസ്സിലാക്കുന്നത് ചീറ്റയെന്ന വേഗതയുള്ള ജീവിയേക്കാൾ പ്രധാനമാണ് ജീവൻ രക്ഷിക്കാൻ വേണ്ടി ഓടുന്ന ജീവിയുടെ സ്ഥിരോത്സാഹം. ജീവൻ രക്ഷിച്ചാൽ മതി എന്ന ആ ജീവിയുടെ ഉത്സാഹമാണ് അല്ലെങ്കിൽ ആ ഒരു ചിന്തയാണ് ആ ജീവി വിജയിക്കുന്നതിന് കാരണം. ഇതുപോലെ നിങ്ങൾക്കും ജീവിതത്തിൽ സ്ഥിരോൽസാഹം വളരെ അത്യാവശ്യമാണ്. ഒരു വ്യക്തിക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ് പ്രത്യേകിച്ച് സെയിൽസ്മാൻമാർക്ക്. സെയിൽസിൽ മാത്രമല്ല ജീവിതത്തിലും ബിസിനസുകാർക്കും പല വ്യക്തികൾക്കും ഉണ്ടാകേണ്ട ഒന്നാണ് സ്ഥിരോത്സാഹം. പരാജയങ്ങൾ സംഭവിക്കും എപ്പോഴും വിജയിക്കുക എന്ന് പറയുന്നത് ഒരിക്കലും സാധ്യമല്ല.ഏതു മഹാന്മാരെ നോക്കിയാലും പരാജയത്തിന്റെ കൈപ്പുനീർ അനുഭവിച്ചവർ ആയിരിക്കും. ആ കൈപ്പുനീർ അവരുടെ ചവിട്ടുപടിയായി കണ്ടുകൊണ്ട് മുന്നോട്ടു പോവുകയാണ് പലരും ചെയ്തിട്ടുള്ളത്. എങ്ങനെ സ്ഥിരോൽസാഹം നിലനിർത്താം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ് വർധിപ്പിക്കുന്നതിനായി പുതിയ കസ്റ്റമേഴ്സിനെ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.