Sections

ആക്രിക്കട 2.0: പാഴ് വസ്തുക്കളില്‍ നിന്ന് അത്ഭുതം സൃഷ്ടിക്കുന്ന അനുജിത്ത്

Friday, Jan 07, 2022
Reported By Ambu Senan
aakrikada 2.0

പാഴ് വസ്തുക്കള്‍ ശേഖരിച്ച് തന്റെ സര്‍ഗ്ഗാത്മകതയിലൂടെ കരകൗശല വസ്തുക്കളാക്കി മാറ്റി ആക്രിക്കട 2.0 എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ വില്‍പ്പന നടത്തി വരുമാനം നേടുന്ന അനുജിത്ത്‌

 

തിരുവനന്തപുരം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ അനുജിത്ത് കൂട്ടുകാര്‍ക്ക് 'ആക്രിക്കട' അനുജിത്താണ്. എവിടേലും ബിയര്‍ കുപ്പികളോ പാട്ടയോ ടയറോ കടലാസുകളോ കണ്ടാല്‍ അനുജിത്ത് കൂട്ടുകാരെ ഉപേക്ഷിച്ച് അവയ്ക്ക് പുറകെ പോകും.അങ്ങനെ ആക്രിപെറുക്കി അനുജിത്ത് എന്ന് അവര്‍ കളിയാക്കി വിളിച്ച അനുജിത്ത് ആ പാഴ്വസ്തുക്കളില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. അവ പലതും ഇഷ്ടപ്പെട്ട കൂട്ടുകാര്‍ അവ ഇന്‍സ്‌റാഗ്രാമിലൂടെ വില്‍ക്കാന്‍ അനുജിത്തിനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ആക്രിക്കട 2.0 എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഉണ്ടാകുന്നത്. അതിന്റെ വിശദമായ കഥ 'റീല്‍ ഡീലിലൂടെ' അനുജിത്ത് തന്നെ പറയും.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.