Sections

ഓണ്‍ലൈന്‍ ഷോപ്പിങില്‍ പണം നഷ്ടമായോ? പേടിക്കേണ്ട എളുപ്പത്തില്‍ പരിഹാരം കാണാം

Saturday, Dec 04, 2021
Reported By Admin
online shopping

ഉപഭോക്തൃ ഫോറങ്ങളെയോ കോടതികളെയോ സമീപിക്കാതെ തന്നെ തര്‍ക്കങ്ങള്‍ക്ക് എളുപ്പം തീര്‍പ്പ് ഉണ്ടാക്കാം


ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഡിജിറ്റലായി പണം കൈമാറ്റം ചെയ്തപ്പോള്‍ പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നു പോവുകയും കമ്പനിക്ക് കിട്ടാതെ വരികയും ചെയ്തിട്ടുണ്ടോ? സാധനങ്ങള്‍ വാങ്ങി ഇഷ്ടപ്പെടാതെ തിരിച്ചയച്ചപ്പോള്‍ റീഫണ്ട് കിട്ടാതെ വന്നിട്ടുണ്ടോ? എങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാനാകുമെന്ന് അധികമാര്‍ക്കും അറിയില്ല.

ഓണ്‍ലൈനായോ ഓഫ് ലൈനായോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം ഉപഭോക്തൃ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനമുണ്ട്. ഉപഭോക്തൃ ഫോറങ്ങളെയോ കോടതികളെയോ സമീപിക്കാതെ തന്നെ തര്‍ക്കങ്ങള്‍ക്ക് എളുപ്പം തീര്‍പ്പ് ഉണ്ടാക്കാം. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈനാ(NCH)ണ് ഇതിനു വേദിയൊരുക്കുന്നത്.

1800-11-4000 എന്ന ടോള്‍ ഫ്രീ' നമ്പറില്‍ വിളിച്ച് പരാതി റജിസ്റ്റര്‍ ചെയ്യാം. 8130009809 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചും പരാതികള്‍ അറിയിക്കാം. http://consumerhelpline.gov.in എന്ന പോര്‍ട്ടലില്‍ പ്രവേശിച്ചും NCH, UMANG ആപ്പുകളിലൂടെയും പരാതികള്‍ റജിസ്റ്റര്‍ ചെയ്യാം. 

പരമാവധി 45 ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ഉപഭോക്താവിന് ഇത് തൃപ്തികരമല്ലെങ്കില്‍ ഉപഭോക്തൃ ഫോറങ്ങളെയോ കോടതികളെയോ സമീപിക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.