- Trending Now:
ലോക തലത്തിലുള്ള ഡിമാന്റ് കണ്ടറിഞ്ഞിട്ടാണ് പുതുരുചിക്കൂട്ടുകള്‍ പുറത്തിറക്കിയിട്ടുള്ളത്
വ്യത്യസ്തമായ 20 ലധികം രുചിക്കൂട്ടുകളുമായി ജിയോ ഫുഡ്‌സ്. അവതരണത്തിലെ പുതുമ കാരണം അടുത്തിടെ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം ശ്രദ്ധേയമായിക്കഴിഞ്ഞു. കേരളത്തിലെ ചിപ്‌സുകള്‍ക്ക് ലോക തലത്തിലുള്ള ഡിമാന്റ് കണ്ടറിഞ്ഞിട്ടാണ് പുതുരുചിക്കൂട്ടുകള്‍ ജിയോ ഫുഡ്‌സ് പുറത്തിറക്കിയിട്ടുള്ളത്.
മധുരവും എരിവും പുളിയും ഉപ്പും എല്ലാം പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് പ്രഗല്‍ഭരായ പാചക വിദഗ്ധര്‍ തയ്യാറാക്കുന്ന വൈവിധ്യമാര്‍ന്ന ചിപ്‌സ് വിഭവങ്ങള്‍ ജിയോ ഫുഡ്‌സ് അവതരിപ്പിക്കുന്നുണ്ട്. ഏത്തക്കായയ്ക്കു പുറമെ ചെറുകായയിലും റോബസ്റ്റയിലും ഉള്ള ചിപ്‌സ് വിഭവങ്ങളും ഇവിടെ ലഭ്യമാണ്.
വൈവിധ്യമാര്‍ന്ന ചിപ്‌സുകള്‍ക്കു പുറമെ പരമ്പരാഗത പലഹാരങ്ങള്‍, മധുര പലഹാരങ്ങള്‍, സേവറി സ്‌നാക്‌സ് , ഡ്രൈ ഫ്രൂട്‌സ്, നട്‌സ് എന്നിവയുടെ എക്‌സ്‌ക്ലൂസീവ് ഷോറൂം തിരുവനന്തപുരം തമ്പാനൂരില്‍ ജിയോ ഫുഡ്‌സ് തുറന്നിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ രക്ഷകരായി കുഞ്ഞാപ്പ് വരുന്നു
... Read More
ഡയബറ്റിക് സ്‌നാക്‌സ് , കിഡ്‌സ് സ്‌നാക്‌സ്, ന്യൂ ഗ്രേപ് ജ്യൂസ് തുടങ്ങി ജിയോ ഫുഡ്‌സിന്റെ സിഗ്‌നേച്ചര്‍ ഉല്‍പന്നങ്ങളും ഇവിടെ ലഭ്യമാണ്.ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനായി ആധുനിക സൗകര്യങ്ങളോടെ കേന്ദ്രീകൃത കിച്ചനും തുറന്നിട്ടുണ്ട്. ശുദ്ധമായ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചാണ് ജിയോ ചിപ്‌സ് ഉണ്ടാക്കുന്നത്. ദിവസവും പുതിയ എണ്ണ ഉപയോഗിക്കുന്നു എന്നതും പ്രത്യേകതയാണ്.
തായ് രുചികള്‍ കേരളത്തിലും കേരളാ രുചികള്‍ തായ് ലാന്‍ഡിലും അവതരിപ്പിക്കുന്നത് ലക്ഷ്യം വച്ച് തായ് ലാന്‍ഡിലെ പ്രമുഖ ഭക്ഷ്യ നിര്‍മാതാക്കളുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.