- Trending Now:
കേന്ദ്രസര്‍ക്കാര്‍ വനിത സംരംഭകര്‍ക്കായി അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് മഹിളാ ഇ-ഹാത്ത്.ഇത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കൊണ്ടുള്ള ഒരു ഓണ്‍ലൈന്‍ വിപണന വേദിയാണ്.ഓണ്‍ലൈനിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു സംരംഭകയാണ് നിങ്ങളെങ്കില്‍ വലിയ രീതിയില്‍ നിങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഈ പദ്ധതിയിലൂടെ സാധിക്കും.
തുണിത്തരങ്ങള്‍,ജൈവ ഭക്ഷ്യ വസ്തുക്കള്‍,ആഭരണങ്ങള്‍ തുടങ്ങി ഏത് തരം ഉത്പന്നങ്ങളും മഹിളാ ഇ-ഹാത്ത് പദ്ധതിയിലൂടെ വിപണി കണ്ടെത്താന്‍ സാധിക്കും.കേന്ദ്രസര്‍ക്കാരിന്റെ മഹിളാ ഇ-ഹാത്ത് പോര്‍ട്ടലിലൂടെ നിയമാനുസൃതമായി ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലെത്തിക്കുകയാണ് ചെയ്യുന്നത്.
സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ഉയര്‍ച്ച ലക്ഷ്യമിട്ട കേന്ദ്രസര്‍ക്കാര്‍ 2016 മാര്‍ച്ചില്‍ അവതരിപ്പിച്ച പദ്ധതിയാണ് ഇത്.വനിത സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വിപണനം ചെയ്യാനുള്ള ചുരുക്കി പറഞ്ഞാല്‍ സര്‍ക്കാരിന്റെ മാര്‍ക്കറ്റ് പ്ലെയ്‌സാണ് ഇത്.വാടകയോ അല്ലെങ്കില്‍ ഏതെങ്കിലും വിധ കമ്മീഷനോ സംരംഭകര്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് നല്‍കേണ്ടതില്ല.
നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അവബോധം നല്‍കുന്നതിനായി ഇന്‍ഡസ്ട്രീസ്കേരള ... Read More
എന്തൊക്കെയാണ് മഹിളാ ഇ-ഹാത്തിന്റെ പ്രത്യേകതകളെന്ന് നോക്കാം
സ്ത്രീ സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനത്തിലൂടെ വില്‍പ്പന നടത്തുന്നതിന് സഹായിക്കുന്നു.
സംസ്ഥാനങ്ങള്‍ പ്രത്യേകം പ്രത്യേകം സെന്ററുകള്‍ ആരംഭിക്കണം.
18 വയസിനു മുകളിലുള്ള എല്ലാ ഭാരതീയര്‍ക്കും ചേരാം.
രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. വിശദ വിവരങ്ങള്‍ക്ക് http://mahilaehaat-rmk.gov.in പരിശോധിക്കുക.
സംരംഭകര്‍ക്ക് പണം നല്കി സഹായിക്കാന്‍ കേന്ദ്രം; സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ
... Read More
കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പിന് കീഴില്‍ രാഷ്ട്രീയ മഹിള കോശിന് കീഴിലാണ് ഇ-ഹാത്ത് പ്രവര്‍ത്തിക്കുന്നത്.ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രം ഉപയോഗിച്ച് വനിത സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കളിലെത്തിക്കാം.ഉത്പന്നത്തിന്റെ ഫോട്ടോയും അതെകുറിച്ചുള്ള ചെറു വിവരണവും വിലയും വില്‍പ്പനക്കാരുടെ മൊബൈല്‍ നമ്പറും ബന്ധപ്പെടേണ്ട വിലാസവും ഇ-ഹാത്ത് പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കും.ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാം.വില്‍പ്പനക്കാരുമായി നേരിട്ടോ ഫോണിലൂടെയോ ഒക്കെ ബന്ധപ്പെടാനുള്ള സൗകര്യവുമുണ്ട്.
സംരംഭകര്‍ക്ക് വാട്സ്ആപ്പിലൂടെ പത്തു മിനിറ്റിനുള്ളില്‍ പത്തു ലക്ഷം വരെ വായ്പ
... Read More
പോര്‍ട്ടലിലൂടെ വില്‍ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ ഓരോ മൂന്ന് മാസത്തിലും ഒരു റിപ്പോര്‍ട്ട് രൂപത്തിലാക്കി രാഷ്ട്രീയ മഹിള കോശിന് സമര്‍പ്പിക്കേണ്ടതുണ്ട്.
വില്‍പ്പന എങ്ങനെ ?
നിങ്ങളുടെ ഉത്പന്നങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയ മഹിള കോശിന് (ആര്‍എംകെ)ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുക.ശേഷം മഹിള ഇ-ഹാത്തിന്റെ സൈറ്റില്‍ ജോയിന്‍ അസ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്.നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക,അപ്രൂവല്‍ ലെറ്റര്‍ കിട്ടിയാല്‍ ഓണ്‍ലൈനിലെ അക്‌സ്പറ്റന്‍സ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ആര്‍എംകെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം.
സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും ഉത്പന്നത്തിന്റെ ഫോര്‍മാറ്റും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇതോടൊപ്പം സമര്‍പ്പിക്കണം.
ശ്രദ്ധിക്കേണ്ടത്
സംരംഭകര്‍ ഇന്ത്യന്‍ പൗരന്മാര്‍ ആയിരിക്കണം.18 വയസ് പൂര്‍ത്തിയായിരിക്കണം.
നിയമപരമായി വില്‍ക്കാനാകുന്ന ഉത്പന്നങ്ങളും സേവനങ്ങളും മാത്രമാണ് പോര്‍ട്ടലിലൂടെ വില്‍ക്കാന്‍ സാധിക്കു.
വില്‍പ്പനക്കാരോ ഉപഭോക്താക്കളോ ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനം നടത്തിയാല്‍ ആര്‍എംകെയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.