Sections

3 ലക്ഷം മുതല്‍ 2 കോടിയിലധികം രൂപ സംരംഭകര്‍ക്ക് വായ്പ നല്കാന്‍ കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പ്

Monday, Nov 01, 2021
Reported By Ambu Senan
ESS

ആര്‍ക്കൊക്കെ? എന്തൊക്കെ സഹായ പദ്ധതികള്‍?

 

വ്യവസായ വകുപ്പില്‍ നിലവിലുണ്ടായിരുന്ന പദ്ധതികള്‍ ഏകോപിച്ചുകൊണ്ട് 2012-ല്‍ സംരംഭകസാഹായപദ്ധതി (ENTREPRENEUR SUPPORT SCHEME (ESS)) നിലവില്‍ വന്നു. ഉത്പാദന മേഖലയിലുള്ള എല്ലാ എം.എസ്.എം.ഇ. സംരംഭങ്ങള്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സഹായത്തിനര്‍ഹതയുണ്ട്. 01.04.2012 മുതല്‍ നടത്തിയ നിക്ഷേപങ്ങള്‍ക്കാണ് ഈ പദ്ധതി പ്രകാരം അര്‍ഹതയുണ്ടാവുക.

സൂക്ഷമ,ചെറുകിട, ഇടത്തരം സംരംഭകര്‍ക്കുള്ള സഹായം നല്കുക, സര്‍ക്കാര്‍ ഫണ്ട് ക്യത്യമായി ഉപയോഗിച്ചു കൊണ്ട് സംരംഭകര്‍ക്കുള്ള സഹായം നല്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍. 

ഇ.എസ്.എസ്. വഴി നല്കുന്ന സഹായങ്ങള്‍ ഇവയാണ്:

  1. ഭൂമി, കെട്ടിടം, യന്ത്ര സാമഗ്രികള്‍, വൈദ്യൂതീകരണം, അത്യാവശ്യ ഓഫീസ് ഉപകരണങ്ങള്‍, മലിനീകരണ നിയന്ത്രണ ഉപാധികള്‍, മറ്റു സ്ഥിര നിക്ഷേപങ്ങള്‍ എന്നിവ സഹായത്തിന് അര്‍ഹമാണ്.
  2. സാധാരണ വിഭാഗത്തില്‍പെട്ടവര്‍ക്ക് സ്ഥിരമൂലധനത്തിന്റെ 15% പരമാവധി 20 ലക്ഷം രൂപയാണ് സഹായം.
  3. ചെറുപ്പക്കാര്‍ (18 മുതല് 45 വയസ്സ് വരെ), വനിതകള്‍, പട്ടികജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗം എന്നിവര്‍ക്കുള്ള സഹായം 20% പരമാവധി 30 ലക്ഷം രൂപയാണ്.
  4. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട സംരംഭങ്ങള്‍ക്ക് അധികസഹായമായി 10% പരമാവധി 10 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ട്.
  5.  പിന്നോക്ക ജില്ലകളായ ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളില് ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് അധികസഹായമായി 10% പരമാവധി 10 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ട്.
  6. ഒരു സംരംഭത്തിന് പരമാവധി അര്‍ഹമായ സഹായം 30 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

സംരംഭ സഹായ പദ്ധതിയുടെ വിവിധഘട്ടങ്ങള്‍ :

സഹായ പദ്ധതിക്ക് വിവിധ ഘട്ടങ്ങള്‍ ഉണ്ട്. അവ ഇവയാണ്-

  1.  പ്രാംരംഭ സഹായം: സംരംഭങ്ങള്‍ തുടങ്ങുന്നതിനു മുമ്പാണ് പ്രാരംഭ സഹായത്തിനുള്ള അപേക്ഷ നല്‍കേണ്ടത്. ബാങ്ക് ടേം ലോണ്‍ അനുവദിക്കുന്ന മുറയ്ക്ക് ആകെ അര്‍ഹമായ സഹായത്തിന്റെ 50% പരമാവധി 3 ലക്ഷം രൂപയാണ് പ്രാരംഭ സഹായം.
  2.  നിക്ഷേപ സഹായം: സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷമാണ് നിക്ഷേപ സഹായത്തിനുള്ള അപേക്ഷ നല്‍കേണ്ടത്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്കണം. നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണം, വൈവിധ്യവല്‍ക്കരണം, ആധുനിക വല്‍ക്കരണം എന്നിവയും നിക്ഷേപ സഹായത്തിന്റെ പരിധിയില്‍ വരുന്നു.
  3. സാങ്കേതിക സഹായം: സര്‍ക്കാര്‍ അംഗീക്യത ഏജന്‍സികളില്‍ നിന്നും പുതിയ സാങ്കേതികവിദ്യ കരസ്ഥമാക്കിക്കൊണ്ട് തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് അര്‍ഹതയുള്ളത്. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് 6 മാസത്തിനുള്ളില്‍ അപേക്ഷ നല്കണം.

 

ഏതൊക്കെ സംരംഭങ്ങള്‍ക്ക് സഹായം ലഭിക്കും? 

9 സംരംഭങ്ങളെ ഈ ആനുകൂല്യം ലഭിക്കുന്നതിനായി മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

  1.  റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍
  2. റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം
  3.  ബയോടെക്‌നോളജി അധിഷ്ഠിത വ്യവസായങ്ങള്‍
  4. ബയോ ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക് വ്യവസായങ്ങള്‍
  5. ബയോ ഫേര്‍ട്ടിലൈസര്‍ വ്യവസായങ്ങള്‍
  6. കാര്‍ഷിക ഭക്ഷ്യ സംസ്‌ക്കരണ വ്യവസായങ്ങള്‍
  7. പാരമ്പര്യേതര ഊര്‍ജോല്പാദനത്തിനുള്ള യന്ത്ര സാമഗ്രികളും മറ്റുപകരണങ്ങളും നിര്‍മ്മിക്കുന്ന വ്യവസായങ്ങള്‍
  8. 100% കയറ്റുമതി ചെയ്യുന്ന യൂണിറ്റുകള്‍
  9. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പുന:സംസ്‌ക്കരിക്കുന്ന യൂണിറ്റുകള്‍ 

ഏതൊക്കെ സംരംഭങ്ങള്‍ക്ക് സഹായം ലഭിക്കില്ല?

14 സംരംഭങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കില്ല. അവ ചുവടെ ചേര്‍ക്കുന്നു

  1.  സര്‍വീസ് കാറ്റഗറിയില്‍പ്പെട്ട സംരംഭങ്ങള്‍
  2. റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണമല്ലാതെയുള്ള തയ്യല്‍ യൂണിറ്റുകള്‍
  3. തടി മില്ലുകള്‍
  4. ആസ്ബസ്റ്റോസ് സംസ്‌ക്കരണം
  5. എല്ലാ തരത്തിലുമുള്ള സ്റ്റീല്‍ റീ റോളിംഗ് മില്ലുകള്‍
  6. ഫ്‌ളെ ആഷില്‍ നിന്നും സിമന്റ് നിര്‍മ്മാണം ഒഴികെയുള്ള സിമന്റ് ഉത്പാദിപ്പിക്കുന്ന സംരംഭങ്ങള്‍
  7. കശുവണ്ടി ഫാക്ടറികള്‍
  8. ഫോട്ടോ സ്റ്റുഡിയോ, കളര്‍ പ്രോസസിംഗ് യൂണിറ്റുകള്‍
  9. മദ്യനിര്‍മ്മാണശാലയും മറ്റു ഡിസ്റ്റിലറികളും
  10. സോപ്പിന്റെ ഗ്രേഡിലുള്ള സോഡിയം സിലിക്കേറ്റ്
  11. മെറ്റല്‍ ക്രഷര്‍ യൂണിറ്റുകള്‍
  12. അയണ്‍, കാല്‍സ്യം കാര്‍ബൈഡ് നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍
  13. പൊട്ടാസ്യം ക്ലോറേറ്റ് നിര്‍മ്മാണയൂണിറ്റുകള്‍
  14. പവര്‍ ഇന്റന്‌സീവ് യൂണിറ്റുകള്‍

ഇ.എസ്.എസ്. പ്രകാരമുള്ള എല്ലാ സഹായങ്ങളും അംഗീകാരം നല്കുന്നത്

  1. പ്രാരംഭ സഹായം- ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം
  2.  2 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള സഹായം- ജില്ലാതല കമ്മിറ്റി
  3. 2 കോടിക്കു മുകളിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള സഹായം- സംസ്ഥാന കമ്മിറ്റി

 

കൂടുതല്‍ വിവരങ്ങള്‍ക്ക് http://industry.kerala.gov.in/index.php/schemesmal/essmal


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.