- Trending Now:
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന്റെ കൊച്ചിയിലെ കളമശ്ശേരി കേരള ഇന്നവേഷൻ സോണിൽ സജ്ജമാക്കിയിരിക്കുന്ന അത്യാധുനിക വർക്കിംഗ് സ്പേസായ ഡിജിറ്റൽ ഹബ്ബിൽ പ്രവർത്തിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം. താല്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
സ്റ്റാർട്ടപ്പുകളുടെ ബഹുമുഖ വളർച്ച, നവീകരണം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഡിജിറ്റൽ ഹബ്ബ്. വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ഇന്റർനെറ്റ്, ക്ലൗഡ് ക്രെഡിറ്റുകൾ, ആധുനിക കോ-വർക്കിംഗ് സ്പെയ്സുകൾ, കെഎസ്യുഎം മെന്റർഷിപ്പ്, വിദഗ്ധോപദേശം എന്നിവ ഡിജിറ്റൽ ഹബ്ബിലൂടെ ലഭ്യമാകും. സ്റ്റാർട്ടപ്പ് മിഷന്റെ പരിപാടികളിലേക്കുള്ള പ്രവേശനം നേടാനും ഇതിലൂടെ സാധിക്കും.
രജിസ്ട്രേഷന്: www.ksum.in/Space_Digital_hub വെബ്സൈറ്റ് സന്ദർശിക്കുക. അന്വേഷണങ്ങൾക്ക്: 7403180193.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.