- Trending Now:
കൊച്ചി: പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ പൂനെയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (എംഐടി-ഡബ്ല്യുപിയു), വേൾഡ് ടെക്നോളജി ഗ്രൂപ്പുമായി സഹകരിച്ച് ലോക സാങ്കേതിക ഉച്ചകോടി 2025-ന് ആതിഥേയത്വം വഹിക്കും. നവംബർ 6,7 തീയതികളിലാണ് ഉച്ചകോടി.
ആഗോള സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, നയരൂപകർത്താക്കൾ, എന്നിവരുൾപ്പെടെ 25 രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ ആഗോള ഉച്ചകോടി സാങ്കേതികവിദ്യ, ശാസ്ത്രം, നവീകരണം എന്നിവയിലെ മനുഷ്യന്റെ വൈദഗ്ധ്യത്തെ ആഘോഷിക്കുകയും വികസിപ്പിക്കുകയും ചെയ്യും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബയോടെക്നോളജി, ലൈഫ് സയൻസസ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ, വിദ്യാഭ്യാസം എന്നിവയിലെ മുന്നേറ്റങ്ങൾ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ചർച്ച ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.