- Trending Now:
കൊച്ചി: ആമസോൺ ഗ്ലോബൽ സെല്ലിങ് പ്രോഗ്രാം വഴി ഇന്ത്യയിൽ നിന്ന് 2015 മുതൽ 2025 വരെയുള്ള ആകെ ഇ കോമേഴ്സ് കയറ്റുമതി 20 ബില്യൺ ഡോളർ എന്ന നാഴികക്കല്ലു പിന്നിട്ടതായി ആമസോൺ പ്രഖ്യാപിച്ചു. 2025-ഓടെ ഇന്ത്യയിൽ നിന്നുള്ള ഇ കോമേഴ്സ് കയറ്റുമതി 10 ബില്യൺ ഡോളറിലെത്തിക്കും എന്നായിരുന്നു ആമസോൺ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഈ ലക്ഷ്യം 20 ബില്യൺ ഡോളറായി ഉയർത്തുകയായിരുന്നു.
2015-ലാണ് ഇ കോമേഴ്സ് കയറ്റുമതിക്കായുള്ള പതാകവാഹക പദ്ധതിയായ ആമസോൺ ഗ്ലോബൽ സെല്ലിങ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 10 വർഷത്തിനിടെ രണ്ടു ലക്ഷം കയറ്റുമതിക്കാരാണ് ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിൽപനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 33 ശതമാനം വർധനവാണ് ഉണ്ടായത്.
ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർ പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന എന്നിവയാണ് ആമസോൺ ഗ്ലോബൽ സെല്ലിങ് വഴിയുള്ള കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്നത്.
ആരോഗ്യം, വ്യക്തിഗത പരിപാലനം, സൗന്ദര്യവർധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, വീട്ടുപയോഗ വസ്ത്രങ്ങൾ, ഫർണിച്ചർ എന്നിവയാണ് മുന്നിൽ നിൽക്കുന്ന വിഭാഗങ്ങൾ. ആഗോള കയറ്റുമതിയിൽ ഇ കോമേഴ്സിനുള്ള വർധിച്ചു വരുന്ന പങ്കാണ് ഈ നേട്ടങ്ങൾ വ്യക്തമാക്കുന്നതെന്ന് ആമസോൺ ഗ്ലോബൽ സെല്ലിങ് ഇന്ത്യ മേധാവി ശ്രീനിധി കൽവാപുഡി പറഞ്ഞു. 20230-ഓടെ ആകെ ഇ കോമേഴ്സ് കയറ്റുമതി 80 ബില്യൺ ഡോളറിലെത്തിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യാ മുന്നേറ്റം, ശേഷി വർധനവ്, പങ്കാളിത്തം എന്നിവയിലൂടെ ആഗോള വിൽപന ലളിതമാക്കാനാണു തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള അവസരമാണ് ആമസോണിൻറെ സംവിധാനങ്ങൾ തങ്ങൾക്കു നൽകിയതെന്ന് ആമസോൺ ഗ്ലോബൽ സെല്ലിങിലെ വിൽപ്പനക്കാരിൽ ഒന്നായ ഹോംമോൺഡിൻറെ സ്ഥാപകൻ സർവേശ് അഗർവാൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.