- Trending Now:
കേരളത്തിൽ പൂർവികരായ ആളുകൾ പല്ലു തേക്കാൻ ഉപയോഗിച്ചിരുന്നത് ഇലകളും ഉമിക്കരികളുമൊക്കെയായിരുന്നു. എന്നാൽ ഇന്ന് കാണുന്ന രീതിയിലേക്ക്, നാരുകളടങ്ങിയ ടൂത്ത് ബ്രഷുകൾ ആദ്യമായി ഉപയോഗിച്ചത് പതിനൊന്നാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ചൈനക്കാരാണ് ഇത്തരത്തിലുള്ള ടൂത്ത് ബ്രഷ് ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നത്. ടൂത്ത് ബ്രഷുകളെക്കുറിച്ച് ചില കാര്യങ്ങൾ നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്.
വ്യാസം അനുസരിച്ച് മൃദുവായതും, ഇടത്തരവും, കട്ടി കൂടിയതും വിപണിയിൽ ലഭ്യമാണ്. നിത്യേനയുള്ള ഉപയോഗത്തിന് ഇടത്തരമാണ് ഉചിതം. പല്ലിന് പുളിപ്പുള്ളവർ, മോണരോഗ ശസ്ത്രക്രിയ കഴിഞ്ഞവർ, മോണ പിൻവാങ്ങി വേരിന്റെ ഭാഗം തെളിഞ്ഞുകാണുന്നവർ എന്നിവരൊക്കെ മൃദുവായ ബ്രഷ് വേണം ഉപയോഗിക്കാൻ. കൃത്രിമദന്തങ്ങൾ വൃത്തിയാക്കാൻ ഹാർഡ് ബ്രഷ് ഉപയോഗിക്കാം.
നമ്മൾ നിത്യവും ഉപയോഗിക്കുന്ന ടൂത്ത് ബ്രഷിൽ ഏകദേശം പത്ത് കോടിയിൽ അധികം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
പല്ല് തേച്ച് കഴിഞ്ഞ് ബ്രഷ് എവിടെയെങ്കിലും വലിച്ചെറിയുന്നവർ ഇനിയെങ്കിലും ഇത്തരം കാര്യത്തിൽ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കുക.
സ്ത്രീകളിൽ ഹൃദയാഘാതത്തോടനുബന്ധിച്ചുണ്ടാകുന്ന ചില ലക്ഷണങ്ങൾ... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.