Sections

സ്ത്രീകളിൽ ഹൃദയാഘാതത്തോടനുബന്ധിച്ചുണ്ടാകുന്ന ചില ലക്ഷണങ്ങൾ

Sunday, Oct 08, 2023
Reported By Soumya
Heart Attack

ഹൃദയാഘാതം പലപ്പോഴും നാം വിചാരിക്കാത്ത സമയത്തെത്തി ജീവൻ കവർന്നുപോകുന്ന ഒന്നാണ്. സ്ത്രീകൾക്കു പൊതുവെ മെനോപോസ് വരെ ഹൃദയാഘാത സാധ്യതകൾ കുറവാണെന്നു പറയും. ഈസ്ട്രജൻ ഹോർമോൺ സാന്നിധ്യമാണ് കാരണം. ഈ ഹോർമോൺ തന്നെയാണ് സ്ത്രീകളിലെ ഹൃദയാഘാതസാധ്യത പുരുഷന്മാരേക്കാൾ കുറയ്ക്കുന്നതും.

സ്ത്രീകളിലേയും പുരുഷന്മാരിലേയും ഹൃദയാഘാതലക്ഷണങ്ങൾ വ്യത്യസ്തമാണ്. സ്ത്രീകളിൽ ഹൃദയാഘാതത്തോടനുബന്ധിച്ചുണ്ടാകുന്ന ചില ലക്ഷണങ്ങളെക്കുറിച് നോക്കാം. ഹൃദയാഘാതം ഉണ്ടാകുന്ന മിക്ക കേസുകളിലും, യഥാർത്ഥ ഹൃദയസ്തംഭനത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ രോഗികളിൽ ഇത്തരം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമെന്നാണ് പഠന റിപ്പോർട്ട്.

  • പെട്ടെന്ന് നടുവിനും, പുറത്തിനും, കയ്യിനുമെല്ലാം വേദന വരുന്നത്. ഇത് സാവധാനം കൂടുന്നത് ഹൃദയാഘാത ലക്ഷണമാകാം.
  • നിങ്ങൾക്ക് സാധാരണ രീതിയിൽ ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.
  • വയറ്റിൽ വേദന, വയറ്റിലുണ്ടാകുന്ന കനം എന്നിവയാണ് മറ്റൊരു ലക്ഷണം.
  • ശരീരം പെട്ടെന്നു തണുത്തു വിയർക്കുന്നതാണ് സ്ത്രീകളിലെ ഹാർട്ട് അറ്റാക്കിന്റെ മറ്റൊരു കാരണം.
  • ശ്വാസനസംബന്ധമായ പ്രശ്നങ്ങൾ സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൽ പ്രധാനപ്പെട്ട ഒന്നാണ്.
  • ശരീരത്തിന് അനുഭവപ്പെടുന്ന വല്ലാത്ത തളർച്ചയാണ് മറ്റൊരു ലക്ഷണം.
  • നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതയും വേദനയുമെല്ലാം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയുള്ള ഹൃദയാഘാത ലക്ഷണമാണെന്നു പറയാം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.