പല്ല് വേദന വന്നാൽ നമ്മൾ ആദ്യം ചെയ്യുന്നത് വേദനസംഹാരികൾ എടുത്തുകഴിക്കുകയാണ്. അതുമൂലം പല പാർശ്വഫലങ്ങളും ഉണ്ടാകാം. പല്ല് വേദന മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ നോക്കാം.
- ഗ്രാമ്പു ചതച്ച് അരച്ച് വേദനയുള്ള പല്ലിൽ വയ്ക്കുക. അല്ലെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണയും ഗ്രാമ്പ് പൊടിച്ചതും ചേർത്ത് വേദനയുള്ള പല്ലിൽ പുരട്ടുന്നതും നല്ലതാണ്.
- ഉള്ളി ചെറുതായി മുറിച്ച് അതിൽ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം ഇങ്ങനെ ചെയ്യുന്നത് പല്ല് വേദന അകറ്റും.
- ടീ ബാഗ് അൽപം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമർത്തി പിടിച്ചാൽ വേദന മാറും. പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യു.
- വെള്ളരിക്ക നീര് കുറച്ച് പഞ്ഞിയിൽ മുക്കി അതിൽ കുറച്ചു ആൽക്കഹോൾ കൂടി ചേർത്ത് പല്ലുകൾക്കിടയിൽ വെക്കുന്നത് വേദന ഇല്ലാതാക്കും.
- പല്ല് വേദന കുറക്കാനുള്ള മറ്റൊരു മികച്ച മാർഗ്ഗമാണ് ഐസ് (ice). വേദനയുള്ള പല്ലുകൾക്കിടയിൽ ഐസ് ക്യൂബ് കടിച്ചു പിടിക്കുന്നത് പല്ലുവേദന കുറയാൻ സഹായിക്കുന്നു.
- കർപ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് മറ്റൊരു മാർഗ്ഗം. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാൽ പല്ല് വേദനക്ക് ഉടൻ തന്നെ ആശ്വാസം നൽകും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പർട്ടീസ് ആണ് വേദന കുറയാൻ കാരണമാകുന്നത്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

ആരോഗ്യം സംരക്ഷിക്കാം കുമ്പളങ്ങയിലൂടെ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.