Sections

മലയാളികളുടെ ഗൃഹാതുരത്വം; കുറച്ച് മുതല്‍ മടുക്കാന്‍ തയ്യാറെങ്കില്‍ മികച്ച ചെറുകിട വ്യവസായം തന്നെ

Sunday, Nov 07, 2021
Reported By admin
groundnut sweet

ഗ്രാമങ്ങളിലും നഗരങ്ങളിലും വലുപ്പച്ചെറുപ്പ ഭേദമില്ലാതെ എല്ലാ വ്യാപാര ശാലകളിലും വില്പനയുണ്ട്

 

ഇപ്പോഴും നമ്മള്‍ മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നും ഗൃഹാതുരത്വം പകരുന്ന ഒന്നാണ് കപ്പലണ്ടി മിഠായി. മുന്‍പ് കുടില്‍ വ്യവസായമായിരുന്ന കപ്പലണ്ടി മിഠായി നിര്‍മ്മാണം ഇന്ന് യന്ത്രസംവിധാനങ്ങളോടെയുള്ള  സംഘടിത വ്യവസായമായി മാറിക്കഴിഞ്ഞു. 

കപ്പലണ്ടി മിഠായിയുടെ സ്വീകാര്യത തന്നെയാണ് ഈ വ്യവസായത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതും. ഗ്രാമങ്ങളിലും നഗരങ്ങളിലും വലുപ്പച്ചെറുപ്പ ഭേദമില്ലാതെ എല്ലാ വ്യാപാര ശാലകളിലും വില്പനയുണ്ട്.അധികം ബുദ്ധിമുട്ടില്ലാതെ ആരംഭിക്കാന്‍ കഴിയുന്നൊരു ചെറുകിട വ്യവസായം തന്നെയാണ് കപ്പലണ്ടി മിഠായി നിര്‍മ്മാണം.

അസംസ്‌കൃത വസ്തുക്കളായ കപ്പലണ്ടിയും ശര്‍ക്കരയും മറ്റും സുലഭമായി ലഭ്യമാണ്. വലിയ ബുദ്ധിമുട്ടില്ലാതെ മാര്‍ക്കറ്റ് ചെയ്യാനും സാധിക്കും. അതി വിദഗ്ദ്ധ തൊഴിലാളികളുടെ സേവനം ആവശ്യമില്ല. യന്ത്രങ്ങളും പരിശീലനവും തദ്ദേശീയമായി തന്നെ ലഭ്യമാണ്.നവ സംരംഭകര്‍ക്ക് ധൈര്യത്തോടെ കടന്നുവരാന്‍ കഴിയുന്ന ഒരു വ്യവസായ മേഖല കൂടിയാണ് കപ്പലണ്ടി മിഠായി നിര്‍മ്മാണം. 

നിര്‍മ്മാണം:
കപ്പലണ്ടി മിഠായിയുടെ നിര്‍മ്മാണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രക്രീയയാണ്. ഗുണമേന്മയുള്ള കപ്പലണ്ടി തിരഞ്ഞെടുക്കുക എന്നുള്ളതാണ് ആദ്യത്തെ നടപടി. കപ്പലണ്ടിയിലെ ജലാംശം നീക്കം ചെയ്ത് എടുക്കണം.ഇതിനായി നിലവില്‍ ഹോട്ട് എയര്‍ ഓവനുകളാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് ഈ കപ്പലണ്ടി ചണച്ചാക്കില്‍ കെട്ടി ഒരു ദിവസം വയ്ക്കും. അടുത്ത ദിവസം പീനട്ട് പീലര്‍ ഉപയോഗിച്ച് കപ്പലണ്ടിയുടെ പുറം  നീക്കം ചെയ്തശേഷം രണ്ടായി പിളര്‍ത്തി എടുക്കും. തുടര്‍ന്ന് ഉപയോഗിക്കേണ്ട ശര്‍ക്കര ലായനി തലേ ദിവസം തയാറാക്കി വയ്ക്കും. 

2 കി .ഗ്രാം. കടലയ്ക്ക് 1 കി ഗ്രാം ശര്‍ക്കര എന്ന അനുപാതത്തിലാണ് ശര്‍ക്കര ലായനി നിര്‍മ്മിക്കുന്നത്. ഒരു കിലോ ശര്‍ക്കരയ്ക്ക് 500 മില്ലി ശുദ്ധജലം ചേര്‍ത്ത് തിളപ്പിച്ച് ഉരുക്കിയാണ് ശര്‍ക്കര പാവ് തയാറാക്കുന്നത്.അടുത്ത ദിവസം ശര്‍ക്കര ലായനി ജാഗരി മിക്സിംഗ് മെഷ്യനില്‍ ഒഴിച്ച് 138 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കും. ഇതേ സമയം ജാഗരി മിക്‌സിങ് മെഷ്യന്റെ ബൗള്‍ വേഗത കുറഞ്ഞ് കറങ്ങി കൊണ്ടിരിക്കും.ടി ബൗളിനുള്ളില്‍ ചട്ടുകം സ്റ്റഡിയായിരിക്കും.  ചൂട് ഓഫാക്കിയ ശേഷം ചെറിയ അളവില്‍ ലിക്വിഡ് ഗ്ലൂക്കോസ് ചേര്‍ക്കും. തുടര്‍ന്ന് മുന്‍പ് തയാറാക്കി വച്ച കടല ശര്‍ക്കര ലായനിയില്‍ നിക്ഷേപിക്കും. സ്വാദ് വര്‍ദ്ധിപ്പിക്കാനായി ഏലയ്ക്കാപൊടി ചേര്‍ക്കാം. ശര്‍ക്കരയും കടലയും പാകത്തിന് ഇളകി ചേര്‍ന്നതിന് ശേഷം കട്ടിംഗ് മെഷ്യനില്‍ നിരത്തി മുറിച്ചെടുത്ത് ചെയ്ത് പായ്ക്ക് ചെയാം. 

ഹോട്ട് എയര്‍ ഓവനും,കപ്പലണ്ടി പൊളിക്കാനുള്ള ഗ്രൗണ്ട് നട്ട് പീലറും കൂടി ഏകദേശം 4 ലക്ഷത്തോളം രൂപ വിലവരും പിന്നെ ജാഗരി മിക്‌സിംഗ് യന്ത്രം,റോളിംഗ് കട്ടിംഗ് മെഷിനും മറ്റ് സാധനങ്ങളും കൂടി ഏകദേശം 8 ലക്ഷത്തിലേറെ ആകെ ചെലവുണ്ട്.കടല,ശര്‍ക്കര,ലിക്വിഡ് ഗ്ലൂക്കോസ്,എലയ്ക്ക തുടങ്ങിയവയാണ് വേണ്ട അസംസ്‌കൃത വസ്തുക്കള്‍.കുറഞ്ഞത് 100 കിലോഗ്രാം കപ്പലണ്ടി മിഠായി വില്‍ക്കുമ്പോള്‍ 16000 രൂപയോളം വരുമാനം ലഭിക്കും ചെലവ് കഴിച്ച് 5000ലേറെ രൂപ മിച്ചം പിടിക്കാന്‍ സാധിച്ചേക്കും.

തദ്ദേശ ഭരണ സ്ഥാപനം, വ്യവസായ വകുപ്പ് എന്നിവടങ്ങളില്‍ നിന്നുള്ള ലൈസന്‍സുകളും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷനും നേടിയിരിക്കണം. സ്ഥിര മൂലധന നിക്ഷേപത്തിന്റെ 30% വരെ വ്യവസായ വകുപ്പു വഴി സബ്സിഡി ലഭിക്കും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.