- Trending Now:
കോവിഡ് കാലത്ത് ഒട്ടുമിക്കവരും വീടുകളില്‍ ചെറുകിട സംരംഭ പരിപാടികളുമായി ജീവിക്കാനാവശ്യമായ വരുമാനം നേടുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.ഹോം ബേക്കിംഗും,സ്റ്റിച്ചിംഗും,ഓണ്‍ലൈന്‍ പരിശീലനവും തുടങ്ങി ഇന്നത് വീടുകളില്‍ ഒരു ബിസിനസ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞു.ചെറു സംരംഭം നടത്തുന്ന സാധാരണക്കാരെ സഹായിക്കാനായി 4 ലക്ഷം രൂപ വരെ ഗ്രാന്റായി നല്കുന്ന ഒരു പദ്ധതിയുണ്ട്.
ചെറു സംരംഭം നടത്തുന്ന സാധാരണക്കാരെ സഹായിക്കാനായി 4 ലക്ഷം രൂപ വരെ ഗ്രാന്റായി നല്കുന്ന ഒരു പദ്ധതിയുണ്ട്.ശരിക്കും ഇതൊരു വായ്പ ബന്ധിത പദ്ധതി തന്നെയാണ്.ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ് എടുത്താലാണ് ഗ്രാന്റ് ആനുകൂല്യം ലഭിക്കുന്നത്.അതായത് ധനകാര്യസ്ഥാപനങ്ങള്‍, കെഎഫ്സി.സഹകരണ ബാങ്കുല് എന്നിവയിലൂടെ ലഭിക്കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണ് ഗ്രാന്റ്.സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് അതായത് ഒരാള്‍ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ഗ്രാന്റ് ലഭിക്കുന്നത്.
സ്ഥിര മൂലധനവും പ്രവര്‍ത്തന മൂലധനവും അടക്കം 10 ലക്ഷം രൂപയില്‍ അധികമാകാത്ത പദ്ധതിചെലവു വരുന്ന പുതുതായി തുടങ്ങുന്ന മാനുഫാക്ചറിങ് അല്ലെങ്കില്‍ ഫുഡ് പ്രോസസിംഗ്,ജോബ് വര്‍ക്ക്സ്,സേവന മേഖലയിലെ വാല്യു അഡീഷന്‍ ഉള്ള ചെറു സംരംഭങ്ങള്‍ക്കാണ് ഈ പദ്ധതിയിലൂടെയുള്ള സഹായത്തിന് അര്‍ഹത ലഭിക്കുന്നത്.
വനിതകള്‍,അംഗപരിമിതര്‍,മുന്‍ സൈനികര്‍,പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ തുടങ്ങിയ ആളുകള്‍ക്ക് മുന്‍ഗണനയുണ്ട്.40 വയസുവരെയുള്ള സംരംഭകര്‍ക്കും മുന്‍ഗണന ലഭിക്കും.30 ശതമാനം ഗുണഭോക്താക്കള്‍ വനിതകള്‍ ആയിരിക്കണമെന്ന നിബന്ധന കൂടി പദ്ധതി മുന്നോട്ട് വെയ്ക്കുന്നുണ്ട്.
സംവരണ വിഭാഗങ്ങള്‍ക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം അതായത് പരമാവധി 4 ലക്ഷം രൂപവരെ ഗ്രാന്റായി ലഭിക്കും.പൊതു വിഭാഗക്കാര്‍ക്ക് 30 ശതമമാനം ആണ് ഗ്രാന്റ് ഇനത്തില്‍ ആനുകൂല്യം ലഭിക്കുക.
ഇനി പറ്റിച്ച് ഗ്രാന്റ് തട്ടിയെടുത്തത് അധികൃതര്‍ കണ്ടെത്തിയാല്‍ ഗ്രാന്റ് തുക സര്‍ക്കാര്‍ 14 ശതമാനം വാര്‍ഷിക പലിശ ഉള്‍പ്പെടെ തിരിച്ചു പിടിക്കും.ഗ്രാന്റ് നേടിയ ശേഷം തുടര്‍ച്ചയായി 3 കൊല്ലം പ്രവര്‍ത്തിക്കാതെ ഇരുന്നാലും ഇതെ പലിശയില്‍ തുക തിരിച്ചുപിടിക്കും.
ഗ്രാന്റിന് വേണ്ടിയുള്ള അപേക്ഷകള്‍ താലൂക്ക് വ്യവസായ ഓഫീസുകളില്‍ നല്‍കാവുന്നതാണ്.വീടുകളില്‍ ചെറു സംരംഭങ്ങള്‍ തുടങ്ങുന്ന വനിതകളെയും അംഗപരിമിതരെയും ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ഗ്രാന്റ് നടപ്പിലാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.