Sections

ഇന്ത്യയില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ് എത്രമാത്രം ഗുണകരമാകും ?

Saturday, Oct 16, 2021
Reported By admin
partnership business

ബിസിനസ്സ് നടത്തുന്നത് എല്ലാവരും കൂടിയോ അല്ലെങ്കില്‍ മറ്റുള്ളവരെ പ്രതിനിധീകരിച്ച് കൊണ്ട് ഒരാളോ ആയിരിക്കും

 

ബിസിനസ് ഗൈഡ് സീരിസില്‍ ഇന്ത്യയിലെ സംരംഭത്തിലെ വിവിധ ഓണര്‍ഷിപ്പുകളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.അക്കൂട്ടത്തില്‍ കേരളത്തില്‍ പൊതുവെ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ തെരഞ്ഞെടുക്കുന്ന പാര്‍ട്ട്ണര്‍ഷിപ്പ് രജിസ്‌ട്രേഷനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.നമ്മുടെ രാജ്യത്ത് പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭങ്ങളിലേക്ക് കടക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.

ഇന്ത്യയില്‍ 1932-ലെ പാര്‍ട്ണര്‍ഷിപ്പ് ആക്ട് പ്രകാരമാണ് പാര്‍ട്ണര്‍ഷിപ്പ് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പലര്‍ക്കും ഈ നിയമത്തെ കുറിച്ചോ ഇതിന്റെ വ്യവസ്ഥകളെ കുറിച്ചോ കൃത്യമായി ധരാണയില്ലാ എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വ്യവസായത്തില്‍ പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള നിയമപരമായ ബന്ധം, കര്‍തവ്യങ്ങള്‍, അവകാശങ്ങള്‍ തുടങ്ങിയവയാണ് ഈ നിയമത്തില്‍ പറയുന്നത്.പാര്‍ട്ണര്‍ഷിപ്പ് ആക്ട് സെക്ഷന്‍ 4 പ്രകാരം രണ്ടോ അതില്‍ അധികമോ ലാഭം പങ്കിടാം എന്ന് സമ്മതിച്ച് കൊണ്ട് നടത്തുന്ന ഒരു നിയമ പരമായ ബിസിനസ് ആണ് പാര്‍ട്ണര്‍ഷിപ്പ്


ബാങ്കിങ് ബിസിനസ്സില്‍ പത്തില്‍ കൂടുതല്‍ ആളുകളോ മറ്റു ബിസിനസ്സുകളില്‍ ഇരുപതില്‍ കൂടുതല്‍ ആളുകളോ പാര്‍ട്ണര്‍മായി ഉണ്ടായിരിക്കാന്‍ പാടില്ല. ബിസിനസ്സ് നടത്തുന്നത് എല്ലാവരും കൂടിയോ അല്ലെങ്കില്‍ മറ്റുള്ളവരെ പ്രതിനിധീകരിച്ച് കൊണ്ട് ഒരാളോ ആയിരിക്കും.  ബിസിനസ്സില്‍ ഉണ്ടാകുന്ന ലാഭവും നടഷ്ടവും പാര്‍ട്ണേര്‍സ് തമ്മില്‍ വീതിച്ച് എടുക്കേണ്ടതുണ്ട്. പാര്‍ട്ണര്‍ഷിപ്പില്‍ ഒരാളുടെ ഓഹരി മറ്റു പാര്‍ട്ണേര്‍സിന്റെ അനുമതി കൂടാതെ വില്‍കുവാന്‍ പാടില്ല.ഇതൊക്കെയാണ് പ്രഥമ ദൃഷ്ടിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

പ്രധാനമായും പാര്‍ട്ട്ണര്‍ഷിപ്പുകള്‍ രണ്ട് രീതിയിലാണുള്ളത്.

1) പാര്‍ട്ട്ണര്‍ഷിപ്പ് അറ്റ് വില്‍

പാര്‍ട്ടണര്‍മാര്‍ തമ്മിലുള്ള കരാറില്‍ പാര്‍ട്ട്ണര്‍ഷിപ്പിന്റെ കാലാവധി,ഏത് തരത്തിലുള്ള ബിസിനസ് തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതില്ല.

2) പര്‍ട്ടിക്കുലാന്‍ പാര്‍ട്ട്ണര്‍ഷിപ്പ്

പര്‍ട്ടിക്കുലാര്‍ പാര്‍ട്ട്ണര്‍ഷിപ്പില്‍ പാര്‍ട്ട്ണര്‍മാര്‍ തമ്മില്‍ ഏത് തരത്തിലുള്ള ബിസിനസ് ആണ് ചെയ്യുന്നതെന്നും പാര്‍ട്ട്ണര്‍ഷിപ്പ് കാലാവധി ഏത് വരെയെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഇന്ത്യന്‍ പാര്‍ടണര്‍ഷിപ്പ് ആക്ട് സെക്ഷന്‍ 58 പ്രകാരമാണ്. ഒരു പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് രജിസ്ട്രര്‍ ചെയ്യേണ്ടത്.പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് നിലനില്‍ക്കുന്ന പ്രദേശത്തെ രജിസ്റ്റര്‍ ചെയ്തതിനും ശേഷം അവിടെ നിന്നും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാകുന്നതാണ്.
രജിസ്ട്രേഷനു പ്രധാനമായും നിര്‍ദ്ദിഷ്ഠ ഫോമില്‍ രജിസ്ട്രേഷനു വേണ്ടിയിട്ടുള്ള അപേക്ഷ നല്‍കണം. പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, വോട്ടേര്‍സ് ഐ.ഡി. എന്നിവയില്‍ ഏതെങ്കിലും രണ്ട് തിരിച്ചറിയല്‍ രേഖ പാര്‍ട്ണേര്‍സിന്റെ ഐഡന്റിറ്റി അഡ്രസ്സ് എന്നിവ തെളിയിക്കുന്നതിനു വേണ്ടി നല്‍കേണ്ടതാണ്. പാര്‍ട്ണര്‍ഷിപ്പ് ഡീഡിന്റെ സര്‍ട്ടിഫൈഡ് കോപ്പിയും നല്‍കണം. ബിസിനസ് രജിസ്റ്റര്‍ ചെയ്യേണ്ട ബില്‍ഡിങ് സംബന്ധിച്ച രേഖകളും ആവിശ്യമാണ്. ബില്‍ഡിങ് വാങ്ങിയതാണങ്കില്‍ വില്പന കരാര്‍.വാടകക്കാണെങ്കില്‍ വാടക കരാര്‍.പുതിയ ഇലക്ട്രിസിറ്റി ബില്ല്, വാട്ടര്‍ബില്ല് അല്ലെങ്കില്‍ നികുതി അടച്ച രസീത് എന്നിവയും വേണം.

പാര്‍ട്ട്ണര്‍ഷിപ്പ് ഡേറ്റകളെ പോലെ തന്നെ പാര്‍ട്ട്ണര്‍മാരുടെ കാര്യത്തിലും വ്യത്യസ്ത സ്വഭാവക്കാരുണ്ട് അവരെ നമുക്ക് ഇനി പറയുന്ന രീതിയില്‍ ലിസ്റ്റ് ചെയ്യാം.

1) ആക്ച്വല്‍ പാര്‍ട്ട്ണര്‍

പേര് സൂചിപ്പിക്കുന്നത് പോലെ ബിസിനസ് മാനേജ്‌മെന്റില്‍ പങ്കാളിയായിട്ടുള്ള പാര്‍ട്ട്ണര്‍മാരാണ് ആക്ച്വല്‍ പാര്‍ട്ട്ണര്‍.ഇവര്‍ സംരംഭത്തിലെ ബാധ്യതകളില്‍ പൂര്‍ണ ഉത്തരവാദിത്വം ഉണ്ടാകും.അതുപോലെ ലാഭ-നഷ്ടങ്ങളുടെ വിഹിതവും ലഭിക്കും,ഏറ്റവും പ്രധാനപ്പെട്ട കാര്യം ആക്ച്വല്‍ പാര്‍ട്ട്ണര്‍ സംരംഭത്തിലേക്ക് മൂലധനം നല്‍കേണ്ടതുണ്ട്

2) സ്ലീ പിഗ് പാര്‍ട്ട്ണര്‍

ലാഭ നഷ്ടങ്ങളുടെ വിഹിതം ആക്ച്വല്‍ പാര്‍ട്ടണര്‍മാരെ പോലെ ലഭിക്കുമൈങ്കിലും സ്ലീ പിഗ് പാര്‍ട്ട്ണര്‍ ഒരിക്കലും ബിസിനസ് മാനേജ്‌മെന്റില്‍ പങ്കാളിയല്ല.എന്നാല്‍ സംരംഭത്തിലേക്ക് മൂലധനം നല്‍കുകയും വേണം.ബാധ്യതകളിലുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും സാധിക്കില്ല

3) സീക്രട്ട് പാര്‍ട്ട്ണര്‍

സംരംഭത്തിനു പുറത്തുള്ള ഒരു വ്യക്തിക്ക്‌സംരംഭവുമായി ഈ രഹസ്യ പാര്‍ട്ട്ണര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരിക്കില്ല.സീക്രട്ട് പാര്‍ട്ടണര്‍ മാനേജ്‌മെന്റില്‍ പങ്കാളിയും ബാധ്യതകളില്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടയാളുമാണ്.ലാഭവിഹിതം ലഭിക്കുന്നതിനൊപ്പം ക്യാപിറ്റല്‍ ഇന്‍വെസ്റ്റമെന്റും നടത്തിയേ തീരു.

4) നോമിനല്‍ പാര്‍ട്ട്ണര്‍ 

നോമിനല്‍ പാര്‍ട്ണര്‍ ബിസിനസ്സിലെ ഒരു പാര്‍ട്ണര്‍ അല്ല അതുകൊണ്ട് തന്നെ അയാള്‍ മൂലധനം നല്‍കുന്നില്ല,
ബിസിനസ്സ് മാനേജ്മെന്റില്‍ പങ്കാളിയുമല്ല പക്ഷെ ബിസിനസ് ബാധ്യകളില്‍ പരിമിതമായ ഉത്തരവാദിത്വം ഏറ്റൈടുക്കേണ്ടി വരും.എന്നാല്‍ ലാഭ നഷ്ട വിഹിതം ലഭിക്കുകയുമില്ല.ബിസിനസ്സിന്റെ ആവശ്യങ്ങള്‍ക്കായി നോമിനല്‍ പാര്‍ട്ണറുടെ പേരും പ്രശസ്തിയും ഉപയോഗിക്കാനുള്ള അനുവാദം ഉണ്ട് ഏറ്റവും രസകരം നോമിനല്‍ പാര്‍ട്ണറുടെ പേരില്‍ ബിസിനസ്സിലേക്ക് വരുന്ന കടബാധ്യതകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്നതാണ്.
 
പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭങ്ങളില്‍ പ്രധാനമായും ചില പ്രശ്‌നങ്ങളും പ്രയോജനങ്ങളും കൂടി അറിയേണ്ടെ ?

ഗുണങ്ങള്‍

ഏറ്റവും പ്രധാനപ്പെട്ട കാര്യം തുടങ്ങുന്നതു പോലെ തന്നെ വളരെ പെട്ടെന്ന് മറ്റ് നൂലാമാലകളില്ലാതെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നതാണ്.
ബിസിനസിലേക്ക് കൂടുതല്‍ മൂലധനം ലഭ്യമാകും. ഇത് ബിസിനസിന്റെ വളര്‍ച്ചക്കും കൂടുതല്‍ ലാഭം ലഭ്യമാകുന്നതിനും സഹായകരമാകും.ബിസിനസ് മാനേജ്മെന്റ് വളരെ എളുപ്പമാകും. ഒരു വലിയ പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ ഓരോ പാര്‍ട്ണേസിനും വ്യത്യസ്ത മേഖലകള്‍ കൈകാര്യം ചെയ്യാവുന്നതാണ്.സംരംഭത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്നു.വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള സാധ്യതകള്‍.ഇതൊക്കെയാണ് ഒരു പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭത്തിന്റെ പ്രധാന പ്രയോജനങ്ങള്‍.

പ്രശ്‌നങ്ങള്‍

സംരംഭത്തില്‍ പാര്‍ട്ട്ണര്‍മാര്‍ തമ്മിലുള്ള അഭിപ്രായഭിന്നതകളും പിരിഞ്ഞു പോക്കും മരണവും കടബാധ്യതകളിലുള്ള അമര്‍ഷവും കാരണം പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ് അവസാനിക്കാം.പരിതിയില്ലാത്ത കടബാധ്യതയിലേക്ക് പോകാന്‍ സാധ്യതയുണ്ട്.
പാര്‍ട്ണര്‍ഷിപ്പില്‍ നിന്നും പുറത്തേക്ക് പോവുന്നതിന് ബുദ്ധിമുട്ടുകളുണ്ട്. പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ നിക്ഷേപം നടത്തുന്നതു പോലെ അത്ര എളുപ്പമല്ല നിക്ഷേപം പിന്‍വലിക്കാന്‍. അതിന് എല്ലാ പാര്‍ട്ണര്‍മാരുടെയും സമ്മതം കൂടിയേ തീരു.ബാങ്കുകള്‍ക്കും മറ്റു ഫിനാന്‍ഷ്യന്‍ സ്ഥാപനങ്ങള്‍ക്കും പാര്‍ട്ണര്‍ഷിപ്പ് ബിസിനസിനോട് ആത്മവിശ്വാസ കുറവ് ഉണ്ടാവും. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യപെടുത്താതിരിക്കുന്നതും പാര്‍ട്ണേര്‍സ് തമ്മിലുള്ള കരാറുകള്‍ നിയമം മൂലം നിയന്ത്രിക്കപ്പെടാത്തതുമാണ് എന്നതും ഇത്തരം ബിസിനസ് രജിസ്‌ട്രേഷന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.