- Trending Now:
കൊച്ചി: യുടിഐ ലാർജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികൾ 12,948 കോടി രൂപ കടന്നതായി 2025 ആഗസ്റ്റ് 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫണ്ട് ആരംഭിച്ചപ്പോൾ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ആഗസ്റ്റ് 31-ന് 25.87 കോടി രൂപയായി വളർന്നു. 1986 ഒക്ടോബറിൽ ആരംഭിച്ച യുടിഐ ലാർജ് ക്യാപ് ഫണ്ട് ഇന്ത്യയിലെ ആദ്യ ഇക്വിറ്റി-ഓറിയൻറഡ് ഫണ്ടാണ്. കൂടാതെ നിക്ഷേപകർക്ക് 38 വർഷത്തിലേറെയായി സമ്പത്ത് സൃഷ്ടിക്കുന്ന ചരിത്രം ഇതിന് ഉണ്ട്.
വലിയ കമ്പനികളിൽ പ്രധാനമായും നിക്ഷേപം ലക്ഷ്യമിട്ടുള്ള ഒരു ഓപ്പൺ-എൻഡഡ് ഇക്വിറ്റി സ്കീമാണ് യുടിഐ ലാർജ് ക്യാപ് ഫണ്ട്. സ്വന്തം മേഖലകളിൽ മത്സരാധിഷ്ഠിത മുൻഗണനകളുള്ള കമ്പനികളിലാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്. ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് 'വിലയിൽ ന്യായമായ വളർച്ച' എന്ന നിക്ഷേപ ശൈലിയാണ് ഇത് പിന്തുടരുന്നത്.
സ്ഥിരമായ വരുമാന വളർച്ച, ലാഭക്ഷമത, മൂലധനച്ചെലവിനെക്കാൾ ഉയർന്ന വരുമാനം, സ്ഥിരമായ പ്രവർത്തന പണത്തിൻറെ ഒഴുക്ക് എന്നിവയുള്ള അടിസ്ഥാനപരമായി ശക്തവും നിയന്ത്രിതവുമായ കടബാധ്യതകളുള്ള കമ്പനികളിൽ നിക്ഷേപിക്കാൻ ഫണ്ട് ലക്ഷ്യമിടുന്നു. അത്തരം കമ്പനികൾക്ക് ഭാവി വികസനത്തിനായി അധിക ഫ്രീ ക്യാഷ് ഫ്ളോ സൃഷ്ടിക്കാനും നിലവിലുള്ള ഓഹരികളുടെ മൂല്യം കുറയാതെ മുന്നോട്ട് പോകുകയും ചെയ്യാൻ കഴിയും.
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡ്, ബജാജ് ഫിനാൻസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, ലാർസെൻ ആൻഡ് ടൂബ്രോ ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ് തുടങ്ങിയ മുൻനിര കമ്പനികൾ യുടിഐ ലാർജ് ക്യാപ് ഫണ്ടിൻറെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു. ഈ പത്ത് സ്റ്റോക്കുകൾ പോർട്ട്ഫോളിയോയുടെ ഏകദേശം 48 ശതമാനം വരും.
2025 ഓഗസ്റ്റ് 31-ലെ കണക്കനുസരിച്ച് ഫണ്ട് നിലവിൽ കൺസ്യൂമർ സർവീസസ്, ഇൻഫർമേഷൻ ടെക്നോളജി, കൺസ്യൂമർ ഡ്യൂറബിൾസ്, കൺസ്ട്രക്ഷൻ, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ കൂടുതൽ വിഹിതം നൽകിയിരിക്കുന്നത്. ഓയിൽ, ഗ്യാസ് & കൺസ്യൂമബിൾ ഫ്യൂവൽസ്, കൺസ്ട്രക്ഷൻ മെറ്റീരിയൽസ്, പവർ, എഫ്എംസിജി, ഓട്ടോമൊബൈൽ എന്നിവയിൽ കുറഞ്ഞ വിഹിതം നൽകിയിരിക്കുന്നത്.
ദീർഘകാലയളവിൽ മൂലധന വളർച്ച നേടാനും അല്ലെങ്കിൽ വരുമാനം വിതരണം ചെയ്യാനും ഫണ്ട് ലക്ഷ്യമിടുന്നു. നിക്ഷേപത്തിനായി ഒരു അച്ചടക്കമുള്ള സമീപനം പിന്തുടരുന്ന ഈ ഫണ്ട് ആരംഭിച്ചതുമുതൽ എല്ലാ വർഷവും വാർഷിക ലാഭവിഹിതം നൽകി വരുന്നു. യുടിഐ ലാർജ് ക്യാപ് ഫണ്ട് മൊത്തം 4,500 കോടി രൂപയുടെ ലാഭവിഹിതം വിതരണം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.