- Trending Now:
കൊച്ചി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി പരിഷ്കാരങ്ങളുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായി സിയറ്റ് എല്ലാ ടയറുകളുടെയും വില കുറച്ചു. കമ്പനി 100 ശതമാനം ആനുകൂല്യങ്ങളും വിതരണക്കാർക്കും ഉപഭോക്താക്കൾക്കും നൽകും. പുതിയ ടയറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. അതേസമയം ട്രാക്ടർ ടയറുകൾക്കും ട്യൂബുകൾക്കും 5 ശതമാനം ജിഎസ്ടി മാത്രമായിരിക്കും ബാധകമാകുക.
ടയർ മേഖലയിലെ നികുതി നിരക്കുകൾ യുക്തിസഹമാക്കുന്നതിനുള്ള സമയോചിതവും പുരോഗമന പരവുമായ തീരുമാനത്തിന് കേന്ദ്ര സർക്കാരിനോടും ജിഎസ്ടി കൗൺസിലിനോടും നന്ദി അറിയിക്കുന്നുവെന്ന് സിയറ്റ് ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അർണബ് ബാനർജി പറഞ്ഞു. പുതിയ ജിഎസ്ടി നിരക്കുകൾക്ക് അനുസരിച്ചുള്ള കുറഞ്ഞ വില സെപ്റ്റംബർ 22 മുതൽ എല്ലാ സിയറ്റ് ഉൽപ്പന്നങ്ങൾക്കും ബാധകമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.